കുറും കവിതകൾ 305

കുറും കവിതകൾ 305


ചായില്യം തീര്‍ക്കുന്നു
തെയ്യങ്ങളൊരുക്കുന്നു
ജീവിത കളത്തിലോരാനന്ദം

സന്ധ്യയുടെ തിരി താഴുമ്പോള്‍
കാറ്റിനും കടലിനും
വിശപ്പിന്റെ മുഖം ...

സന്ധ്യമയങ്ങി
കടല്‍ തിരകളില്‍ തേടുന്നു.
ആകുലതയാര്‍ന്ന കവി മനം ..!!

ദീപ പ്രഭയിൽ
താണ്ഡവനൃത്തം .
മനം ഭയഭക്തിയില്‍..

നനഞ്ഞ മരങ്ങളും വഴിയും
ഓര്‍മ്മകള്‍ക്ക് ഉഷ്ണം
മനസ്സു തേടുന്നു മഴ ..!!

നിലാവെട്ടം
തലതിരിക്കുന്നു
ഒറ്റപ്പെടലുകള്‍..!!

കാത്തിരിപ്പു മിഴി പൂട്ടാതെ
പകലിന്‍ വരവിനായി
മിഥുനങ്ങള്‍ ചിറകൊതുക്കി ..!! .

വിരഹം പൊലിഞ്ഞു
നീലിമയുടെ നിറങ്ങളില്‍
പ്രണയമേ നീയൊരു  പ്രഹേളിക  ..!!

അയാള്‍  ഉറക്കെ പാടി
കാടിന്റെ സംഗീതത്തോടൊപ്പം .
പ്രണയം പൂത്തുലഞ്ഞു വഴി നീളെ ..!!

ഋതുമാതിയി വാനം
വിരഹം ഇലകൊഴിയിച്ചു
ഏകാന്ത ദുഃഖം കവിത പൊഴിച്ചു

ആകാശപൂക്കള്‍
വിടര്‍ന്നു  കൊഴിഞ്ഞു.
അവര്‍ അറിഞ്ഞതെയില്ലേ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “