കുറും കവിതകള്‍ 280

കുറും കവിതകള്‍ 280

ഒളിയാലെന്നില്‍
നിറച്ചു നിന്‍ വിശുദ്ധി
ഒഴിയാതെ നയിക്കേണമേ .!!

നിനക്കായി നനയാതെ
ഓര്‍മ്മ കുടചുടി വീണ്ടും
നാം പങ്കുവച്ച വഴിത്താരയിലുടെ

നിന്‍ മുഖശ്രീയാലിന്നു ഈറനായ്
ഇന്ദുവും നമ്രശിരസ്ക്കനാകുന്നുവോ.
എവിടെ ഒളിച്ചു നീ എന്‍ മസ്സിലോ പ്രണയമേ...!!

കടലിലേ ഓളവും
സന്ധ്യയുടെ നിറവും .
നിന്‍ ഓര്‍മ്മയെന്നെ ഉണര്‍ത്തി...

പുട്ടും പര്‍പ്പടവും  പഴവും
പത്രവായന കല്യാണ കിശുമത്തും .
പറ്റുബുക്കിലെ താളുകളുകളിന്നുമോര്‍മ്മ....

കണ്ണിനു പാഥേയമെന്നോണം
പാടവും ചോലയും മലയും മേഘവും.
സമാന്തരപാളത്തിലുടെ സ്വര്‍ഗ്ഗ യാത്ര ...

''ബാലശാപങ്ങള്‍''  നെഞ്ചിലേറ്റിയ
കവിമനസ്സ് കുട്ടിയായി മാറുന്നു
കണ്ടേന്‍ഏന്‍ ക്യാമറ കണ്ണിലുടെ

തലയറത്താഘോഷിക്കുന്നു
ക്രൂരമതു കണ്ടുനില്‍ക്കാനാവാതെ
മനം നൊന്തു തിരിഞ്ഞു നടന്നു .

അസുരതാളംകൊട്ടി
വിശപ്പിന്‍ നൊമ്പരവുമായി
കളി ചെണ്ട വില്‍ക്കുന്നു വഴിയില്‍

ഏകാന്തതേ നിന്നിലമരാന്‍
ഒരു മൗന ധ്യാനം പോലെ
കാട്ടിലെയി  കൂരയിലോന്നു ഇരുന്നെങ്കില്‍......

മഴക്കൊപ്പം
തെറ്റാതെ വിരിയുന്നു
തെച്ചി മുറ്റത്തു ....

കരയാതെ മോളെ
നാടക്കൊന്നു വേഗം
ഇനിയേറെ ദൂരമില്ല മൃഗാശുപത്രി


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “