കുറും കവിതകള്‍ 270

കുറും കവിതകള്‍ 270


ഓര്‍മ്മകള്‍ക്ക് നൊമ്പരം
അല്ലിയാമ്പലിനായ്
പോയൊരുണ്ണി തിരികെ വന്നില്ല

കിളികള്‍ സന്ധ്യാ നാമം
ചൊല്ലി  ചേക്കേറിയാലില്‍
അയല്‍പ്പക്കത്തു ''കുങ്കുമപൂവു ''നിലവിളിച്ചു

നിഴല്‍ പോലും
ഒറ്റുകാരാകുന്ന കാലം
''വെളിച്ചം ദുഖമാണ് ഉണ്ണി'''

വെടിക്കെട്ടിന്‍ വര്‍ണ്ണങ്ങളിലും
കുടമാറി കൊണ്ടിരുന്നു.
മനസ്സിലെ കാഴ്ച്ചപ്പൂരം.

ആരൊക്കയോ നാമറിയാതെ
നമ്മെ നോക്കുന്നുണ്ട്.
ഈ ക്ഷീരപഥത്തില്‍...

കണ്ണും  മനസ്സും പരതി നടന്നു
താഴവാരങ്ങളിലേക്ക് .
അവള്‍ എത്ര സുന്ദരിയീ പ്രകൃതി .

കലമെത്ര ചുമ്മി
കാലകഴിച്ചിട്ടിപ്പോള്‍ .
അവള്‍ പറയുന്നതാ അവനു വേദവാക്യം.

ഇരുന്നും തിരിഞ്ഞുമങ്ങു
ഈരാറ്റു പേട്ടയില്‍ എത്തുമോ
പച്ചപ്പില്‍ മനം മുങ്ങിപ്പോയി

കുളിര്‍ പെയ്യുമാ പ്രഭാതത്തില്‍
കയ്യില്‍ ചെരുപ്പുമായി
കുമ്പളവും പടവലവും തേടി വരമ്പത്ത് .

ഒരു കുഞ്ഞിക്കാലും
പുഞ്ചിരിയും കാണുമ്പോള്‍
മനസ്സില്‍ ഒരു പൂവിരിയുന്നു

ഓര്‍മ്മകളെ വീണ്ടും
ഒരുബല്യം തരുമോ
ഐസസ് തിന്നു തുള്ളിച്ചാടാന്‍ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “