വിരല്‍ത്തുമ്പിലെ അനുഗ്രഹമവള്‍

വിരല്‍ത്തുമ്പിലെ അനുഗ്രഹമവള്‍


മൗനഗോപുരത്തില്‍ നെറുകയില്‍
ഏകാന്തത ഉടയാത്ത  രാവുകള്‍
കാത്തിരിപ്പുകള്‍ക്കൊരു മധുര നോവു .!!

നീളുന്ന നിശബ്ദതകള്‍ നിഴലായി
നില്‍ക്കട്ടെ  അവള്‍ മാറാതെ
നിദ്രതന്‍ മടിത്തട്ടോളം

സുഖദുഃഖളുടെ മേടയില്‍
സ്വപ്ന വര്‍ണ്ണങ്ങള്‍ തീര്‍ക്കും
നിലാവായി പടരട്ടെ

കണ്ടും കേട്ടും തീരുമുന്പേ
അകന്നു എവിടെയോ
നീലിമയിലെ അനന്തതയില്‍

ശ്വാസനിശ്വാസങ്ങളില്‍
ഉണര്‍വു നല്‍കട്ടെ പ്രഭാതത്തിന്‍
പൊന്‍കിരണ പുഞ്ചിരിയാല്‍

അകലില്ല എന്നില്‍ പടരട്ടെ
അക്ഷര നോവുകളായി
അവളെന്‍ സ്വാര്‍ത്ഥത

വിശ്വാസ ആശ്വാസമെകും
ഔഷധമായി ക്ഷതമില്ലാതെ
എന്‍ വിരല്‍തുമ്പിന്‍ അനുഗ്രഹമവള്‍










Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “