കുറും കവിതകള്‍ 267
അന്ധിക്ക് മഴക്ക് മുന്‍പേ
വീടണയാന്‍ ഉള്ള ഓട്ടം
വിശപ്പകറ്റാന്‍ വിറകു തലയിലും
കുറും കവിതകള്‍ 267
പുലര്‍ക്കാല പത്രവും ചായയും
ഇരിക്കാന്‍ ഒരു ഇടവും
ഉണ്ടെങ്കില്‍ ജീവിതം സുന്ദരം
നൊമ്പരങ്ങളെ ഉള്ളില്‍
മീനുമായി ചന്തയില്‍
നാളെയെ കുറിച്ചു ചിന്തയില്‍ ......
പൊട്ടാതെ നൊമ്പരം
തലയിലേറ്റി നടക്കുന്നു
വയര്‍ നിറക്കാന്‍ ജീവിത യാത്ര
കണ്ണുനീര്‍ വറ്റി
ഒഴുകുന്നതിന്‍ മീതെ
സ്വപ്നങ്ങള്‍ കടത്തുന്നൊരു പാലം ..!!
എടത്വാ എന്ന് പറയുമ്പോള്‍
വലത്തേക്ക് വരും ആനവണ്ടി
കുട്ടനാടിന്‍ ആശ്വാസമെപ്പോഴും
എത്രനാള്‍ കാത്തിരുന്നവസാനം
വല്‍മീകമായി നില്‍പ്പു ....
.പ്രണയമേ നിനക്കായി !!
വഴിതെറ്റിയതോ
നടന്നടുത്തു
ഈ വാര്‍ദ്ധ്യക്ക്യകൊടും കാട്ടില്‍
വഴി തെറ്റി
നടന്നടുത്തതോയീ
വാര്‍ദ്ധ്യക്ക്യം കൊടുംകാട്ടില്‍
അനാദിയില്‍
നീയും ഞാനുമി കാടും
ഇന്നോ ....!!
Comments
ആശംസകള്‍