കുറും കവിതകള്‍ 297


കുറും കവിതകള്‍ 297

നിന്റെ നിറം കറുപ്പെങ്കിലും
എന്റെ നിറം ചുമപ്പും മഞ്ഞയുമാ
എന്നിട്ടും എന്നെ വെള്ളാനയെന്നെ വിളിക്കു ജനം

പച്ചിലക്കാട്ടില്‍ പൂവ് തേടി
ഒരു ശലഭ യാത്ര
മനസ്സു ഒപ്പം പറക്കുന്നു....

എരിഞ്ഞടങ്ങും
പുകച്ചുരുളാല്‍
ജീവിതം ദുസ്സഹം

സ്നേഹമെന്നത്
ഇരുകാലിക്ക്‌ മാത്രമല്ല
പ്രകൃതിയുടെ നൊമ്പരം

ഒരു കുടിയും ഒരു കടിയും
പിന്നെ പരദൂഷണവും
ഇല്ലെങ്കിലെന്തു കൊളുന്തു നുള്ളല്‍

 “എന്റെ ആട് പെറട്ടെ ,
അപ്പൊ കാണാം”.
ഇമ്മിണി ബലിയ ഓര്‍മ്മ മനസിലിപ്പോഴും.

നെറ്റിയിലേക്കൊരു
സിന്ദുരസ്പര്‍ശനം അവളിലാകെ
ജീവിതാനുഭൂതി പടര്‍ന്നു .

അവളുടെ പദനിസ്വനം
അകന്നപ്പോഴാണ്
നെഞ്ചിടിപ്പ് നേരെയായത്‌

നിലാവിന്റെ നീലിമയില്‍
അലിഞ്ഞില്ലാതെയാവാൻ
കൊതിച്ച മനവുമായിയവള്‍.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “