കുറും കവിതകള്‍ 287

കുറും കവിതകള്‍ 287

മാലകോര്‍ത്ത്‌
മാനത്തിനു.
ദേശടാനപ്പറവകള്‍ !!

ചുണ്ടോടു ചുണ്ടും
മെയ്യോടു മെയ്യും
കടല്‍ തിരക്ക് നാണം

കള്ളോളമില്ല
ഉള്ളിലൊന്നു ചെന്നാല്‍
നെല്ലോളമില്ല നാണവും

പ്രണയ വസന്തം
തളിര്‍ക്കട്ടെ ചില്ലകളില്‍
ഇലച്ചര്‍ത്തിന്‍ മനോഹരിതയായി ...

നിസ്സംഗമായി
വിടചൊല്ലുന്നുയീ
തീരത്ത് നിന്നും വേദനയോടെ  ....


വയറിൻ സന്തോഷം
മുഖത്തു നിഴലിക്കുന്നു
അന്നദാനം മഹാദാനം ...


എല്ലാത്തിനോടും
നിസ്സംഗത.
നടന്നു അനന്തയിലേക്ക് .  



നിന്‍ കണ്ണുകളില്‍
സന്ധ്യയുടെ നിറം കണ്ടു
മനം കുളിര്‍ കോരി


നിലാ ജാലകങ്ങളിൽ
കണ്‍ മിഴിച്ചു കാത്തിരുന്നു
കിനാകുളിർ നൽകും അവനായി

വിശപ്പിന്‍ കൈകള്‍ നീളുന്നു
നിസ്സഹായായ അമ്മമാനസം
നൊമ്പരം കൊള്ളുന്നു ..!!.

നീയുണ്ടായിരുന്നെങ്കില്‍
ഒരുനിമിഷം അറിയാതെ
ചിന്തകള്‍ക്ക് മധുരനൊമ്പരം ...


നടന്നിട്ടും ഒടുങ്ങാത്ത
സുഖ ദുഃഖം നിറഞ്ഞ വഴികളില്‍
ആരുമറിയാതെ ഒറ്റയാന്‍,  ഏകന്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “