കുറും കവിതകള്‍ 314

കുറും കവിതകള്‍ 314

എന്നും കാത്തിരുന്നു
നീവിരിയും സമയത്ത്
കിട്ടും കത്തിനായി പ്രണയമേ !!

കവിതയവളും ഭാവനയും
പ്രതിഭയും കുടെ ഉണ്ടന്ന് കണ്ടു
സബിതയവള്‍ക്ക് ദേഷ്യം

സൂക്ഷിക്കുക !!ഒളിച്ചിരിക്കും
കൂര്‍ത്ത മുനയുടയാത്ത
കണ്ണുകള്‍ ചുറ്റും ശലഭങ്ങളെ !!

ചുംബിച്ചുണര്‍ത്തി
മഞ്ഞു കണം പോല്‍
നീ എങ്ങകന്നു പ്രണയമേ ..!!

നീറി പുകയുന്നു
മനസ്സാകെ,
നീ അകലേയല്ലോ , പ്രണയമേ!!

പുലരിയും സന്ധ്യയും
പുണര്‍ന്നു നിന്നോര്‍മ്മ
പരിഭവിക്കല്ലേ പ്രണയമേ ..!!

കാറ്റില്‍ നിന്‍ മണം
നാം വന്നു പോയ നാളുകള്‍
ആ ചാരു ബെഞ്ചും ഓര്‍ക്കുന്നുണ്ടാവും ..

കാറ്റിനോടും മഴയോടും
പുല്‍ക്കൊടി തുമ്പിനു
പറയാന്‍ കഴിയാത്തതെന്തേ .....

മുല്ലപ്പൂമണം
ഓര്‍മ്മയില്‍ നീ
പ്രണയമേ .....

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “