കുറും കവിതകള്‍ 311

കുറും കവിതകള്‍ 311

ഓര്‍മ്മകള്‍ കയറിയിറങ്ങിയ.
സ്വപ്നലോകത്തിലേക്കുള്ള പടവുകള്‍.
കയറാറില്ല ഇന്നാരുമി സഹാസത്തെ .

സ്വപ്‌നങ്ങള്‍ പടികടന്നു
കൂരകുട്ടുന്നു നീലാകാശ ചുവട്ടില്‍ .
നീകുടെ ഉണ്ടെങ്കില്‍, ഒന്നുനൊന്തു മനം .

വിശപ്പ്‌ ഇടനാഴികളില്‍
മൗന സഞ്ചാരം നടത്തുന്നു .
ഓര്‍മ്മകള്‍ക്ക് ഇപ്പോഴും ഓണം .

പ്രകൃതിക്കൊപ്പം
നൃത്തം വെക്കുന്നു
ഒരു കുഞ്ഞു തുമ്പി.

നിഴല്‍ കാഴ്ചകളില്‍
ജീവിതം  തുഴഞ്ഞകന്നു .
നഗരത്തിന്‍ മുഖത്തിനു  സ്വാര്‍ത്ഥത..!!

പ്രതാപങ്ങള്‍ ഏകിയകന്ന
നടുമുറ്റ ചിന്തകള്‍.
മൗന സാക്ഷി തുളസിതറ.

പാടവരമ്പത്തു പാറി നടന്ന
ശലഭ ശോഭ .
കുളര്‍മ്മയെന്നും  കണ്ണുകള്‍ക്ക്‌ ..

ഓടിയകന്ന ബാല്യത്തിന്‍
മോഹമുറങ്ങും കളിമുറ്റം
ഓര്‍മ്മകളിലെന്നും  നെല്ലിക്ക...

ചെമ്മണ്‍ പാതതാണ്ടി
ചങ്ങാതിചിരികളുമയി വയൽകടന്നു.
കുസൃതി പള്ളിക്കുട മുറ്റത്തു ..!!

സന്ധ്യാംബര ശോഭമങ്ങി
റാന്തലില്‍ രാത്രി തെളിയുന്നു
മനം കുടിലിലേക്കു യാത്രയായി

സൂര്യന്‍  കടവത്തു
ആല്‍മരം മുടിയഴിച്ചിട്ട്
ചേക്കേറും പറവകളെ കാത്തുനിന്നു...

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “