കുറും കവിതകള്‍ 302

കുറും കവിതകള്‍ 302

പെയ്യ്തു ഒഴിഞ്ഞാലും
ഉള്ളില്‍ തിങ്ങുന്നു
ശോകമാം കാര്‍മേഘങ്ങള്‍.

ചുമടുതാങ്ങാന്‍
അത്താണിയില്ലാതെ
ജന്മങ്ങള്‍ താണ്ടുന്നു വഴിയോര കാഴ്ച .!!

പണിഞ്ഞു പര്‍ണ്ണകുടീരം
താഴവര സുന്ദര ശീതളഛായയില്‍
നിന്‍ വരവുമാത്രം കണ്ടില്ല എന്തെ ..?!!

അകലണം ഇവിടെ
പ്രതിഛായാരൂപങ്ങള്‍.
അവനവന്‍ തുരുത്തുക്കള്‍

പണിതു സ്വപ്നത്തിന്‍
കൊട്ടാരം കെട്ടുകള്‍
വസന്തം എന്തെയീ  വഴി വന്നില്ല?!!

ഇനിഎന്നാണാവോ
മണ്ണു വീഴ്ത്തിയെന്‍
അന്ത്യ കൂദാശ ..!!

വിടരാന്‍ വിതുമ്പുന്നു
വെളിച്ചത്തിന്‍ കാത്തിരിപ്പു .
മേഘ മറയില്‍ സൂര്യന്‍

എന്തിനു ഈ ദുഷ്‌ക്കരപ്രവൃത്തി
ഒരു പന്ന ചെടി
ചന്ദ്ര പൂ വായിമാറുന്നു

കൈവിഷം കൊടുത്തു
മയങ്ങി കിടക്കുന്നു .
മനം മടുത്തു മൂവരി

നുര പതഞ്ഞു
കുലുങ്ങി ചിരിച്ചോഴുകും  
നിന്നിൽ അനുരക്തരാവാത്തവരുണ്ടോ  ?!!

ഓര്‍മ്മകള്‍ ചാരി മറന്നുവെച്ച
വള്ളികുടില്‍ കാത്തു കിടന്നു
നിന്റെ പൊട്ടിചിരിക്കായി വസന്തം ..!!


Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “