കുറും കവിതകള്‍ 285

കുറും കവിതകള്‍ 285


നിലാവില്‍ നീ പറഞ്ഞ
വാക്കുകള്‍ക്ക് മധുരമേറെ
ഇന്ന് ഓര്‍മ്മകള്‍ക്കും .

അകലെ നഗരത്തില്‍
മുറവിളിയില്‍ അലിയാന്‍.
നടപ്പിന്‍ വേഗതയേറി...

പ്രതീക്ഷകള്‍ പടര്‍ന്നു
ജാലക കണ്ണുകള്‍
വളര്‍ന്നു വള്ളികളായി!!

കടലോളമാഴത്തില്‍
വിശപ്പിന്‍ കണ്ണുകള്‍
പരുതി നടന്നു നോവിനാല്‍...

തൊഴുതു മടങ്ങും
നിന്നെ മാത്രമേ
കണ്ണടച്ചിട്ടും കണ്ടുള്ളൂ

സ്വപ്ന നിലാവില്‍
നിന്നെയും തേടി
രാത്രിക്ക് മൗനം.

വാകപൂത്തു
വരവുകാത്തു പുഴയും
വന്നില്ല വസന്ത ഗായകന്‍

പ്രകൃതി പച്ചപ്പട്ടു വിരിച്ചു
''ഈദ്''ആയി  നിന്നു .
''മുബാര''ക്കുമായി കാറ്റും.

വന്നില്ല നീ
നിലാ കടവത്തു
കാത്തിരുന്നു കണ്ണു കഴച്ചു

മഴയില്‍ പ്രകൃതിയെത്ര സുന്ദരി
കണ്ണുകള്‍ കഴച്ചകള്‍ നിറച്ചു
നനവാര്‍ന്ന യാത്ര സുഖം.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “