കുറും കവിതകള്‍ 312

കുറും കവിതകള്‍ 312


എത്രയോ രാവുകള്‍
കണ്ചിമ്മാതെ കല്ലിനെ
ശില്‍പ്പി  അനന്തശായിയാക്കി

കളിമണ്ണില്‍ തീര്‍ത്തൊരു
ശില്പ ചാതുരി കണ്ടിട്ട്
മൗനത്തിന്‍ ഭാഷയാല്‍ നന്ദി പറഞ്ഞു .

രാവേറെ ചെന്നിട്ടും
രാക്കുയിൽ പാടിയിട്ടും
അവന്റെ വരവൊന്നും കണ്ടില്ല .

നാലും കൂട്ടി മുറുക്കി
അല്‍പ്പം പരദുഷണം.
ജീവിത തണലില്‍ ..!!

റോഡ്‌ എല്ലാം തോടായി
തോടല്ലാം റോഡും
വികസ്വനം മാത്രം

ഭീമനാല്‍ ശാപം പേറുന്നവര്‍
കാഴ്ചകളെറുന്നു പ്രണയത്തിന്‍
കര്‍ക്കട വാവടുക്കുന്നല്ലോ..!!

രാമമനം കേണു
നീര്‍ പൊഴിച്ചു മാനവും .
അമ്മുമ്മ കണ്ണുകള്‍ നിറഞ്ഞു ..


നാട്ടിലേക്കു പോകുമ്പോള്‍ 
നിറഞ്ഞിരുന്നു ബാഗും പേഴ്സും .
തിരികെ വരുമ്പോള്‍ നിറഞ്ഞു കണ്ണും മനസ്സും

മുല്ലവള്ളിയും മാനും
സഖികളും നോക്കി നിന്നു.
മുള്ളു കൊള്ളൂന്ന വിരഹവേദന..

നീര്‍തടങ്ങളില്‍ 
മുഖം നോക്കി നടന്നു.
വേഗതകുറഞ്ഞു കാലവര്‍ഷത്തിന്റെയും..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ