Friday, July 11, 2014

കുറും കവിതകള്‍ 288

കുറും കവിതകള്‍ 288


മൗനം ഭക്തിക്കു
ശക്തിയേറെ നല്‍കും
ലിംഗ  ഭേദമന്യേ ..!!

ജീവിതമേ നിന്നെ
ചിരിയോടെ നേരിടും
തുഴഞ്ഞു കയറും ദുഃഖ കായലിൽ നിന്നും

ഇളവെയിലും
കാട്ടുചെമ്പക ചോടും
പിന്നെ നീയും ഞാനും .

കടലുമാകാശവും
ഒന്നുചേരുമ്പോൾ
നാം രണ്ടും രണ്ടല്ല ഒന്നാണ്  

ഒഴുക്ക് നോക്കി വീശുന്നു
വിശപ്പിന്‍ നൊമ്പരങ്ങള്‍
ജീവിതപകലുകളില്‍ ...

ബ്രസീല്‍ എരിയുന്നു
ബ്രസൂക്ക തിരിയുന്നു
ഭാഗ്യം ആരുടെ കാലില്‍

പുലര്‍കാലത്തിന്‍
വെളിച്ചത്തിനൊപ്പം
വിശപ്പിനെതിരെ  നടപ്പ് ...

വേഗം ഉരുണ്ടുകന്ന
ആ സുന്ദര  ബാല്യം
മോഹമിന്നുമുണരുന്നു...

No comments: