കുറും കവിതകള്‍ 269

കുറും കവിതകള്‍ 269

നിനവിന്റെ നേരുകള്‍
വകച്ചുമാറ്റിയോരാ കാടിനെ
തലോടിയകന്നൊരു കുസൃതി കാറ്റ്.

മഴയില്‍ അവള്‍
കളിവഞ്ചി ഒഴുക്കി
ബാല്യത്തിന്‍ ഓര്‍മ്മകള്‍ വീണ്ടും

അവള്‍ക്കായി
എന്തും കൊണ്ടുവരാന്‍
അവനിലെ പ്രണയം ഒരുങ്ങി.

''ഓലപീലി'' കാട്ടി കൈയ്യാട്ടി
വിളിക്കുന്നാതാരെ, മഴമേഘങ്ങളെയോ
അതോ പ്രവാസിയാം എന്നെയോ?!!

ജീവിതം ഉരുട്ടാന്‍ പഠിപ്പിച്ചു
വിശപ്പെന്ന
പഠപുസ്തകത്തില്‍ നിന്നും

ലോകം തലയിലേറ്റുന്നു പന്തുകള്‍
ജീവിത പന്തയം തീര്‍ക്കാന്‍
ഗ്രമീണയുടെ ദുഃഖം.

തിര തീര്‍ത്തു ചാകര
കരയില്‍ വസന്തം
വേദനയാല്‍ പുളയും ജീവനുകള്‍

സ്വയം ബാല്യത്തിലെക്കല്ല
വിശപ്പിന്‍ കുമളകള്‍ തീര്‍ക്കുന്നു
ജീവിത വഴികള്‍.

അന്ധിവാനം ചുവന്നില്ല
അന്ധനാക്കും ലഹരിയുമായി
ഈ യാത്രാവസാനം ഷാപ്പില്‍ ....

കൊമ്പിനും കാലിനും
നടുവില്‍ തോട്ടിയുമായി
ആന ചോറു കൊലചോറു

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “