കുറും കവിതകള്‍ 300

കുറും കവിതകള്‍ 300


അകലെ നിന്നും നീ മീട്ടിയ
ഹൃദയ രാഗം എന്നില്‍
അനുരാഗമുണര്‍ത്തി

ഉടഞ്ഞ ശംഖും
പ്രണയവഞ്ചനയാല്‍ പൊട്ടിയവ
ഒട്ടിയാലോട്ടില്ല.

അശോകവനികയിലേ
വൃക്ഷച്ചുവട്ടില്‍ വിഷാദം
രാമായണം വായിക്കണമെന്നമ്മ..!!

മഞ്ഞും കുളിരും
നിന്‍ ഓര്‍മ്മകളും
സ്വപനലോകത്ത് ഒറ്റക്ക് .

അസ്തമയ സൂര്യന്റെ
രാഗാംശു എന്നെ നിന്‍
ഓര്‍മ്മകളിലേക്ക്  ചേക്കേറ്റുന്നു

വിരക്തി കുടുന്നു
കഴുത്തില്‍ കിടക്കും
രുദ്രാക്ഷത്തിന് ..

വെന്ത കളിമണ്ണിന്‍
മണത്തിനോടോപ്പം കാലത്തെ
പിന്നിലാക്കുന്ന കുശവന്റെ ഹൃദയവും

ഇരുളിന്‍ കയങ്ങളില്‍
മൂകമാം നടപ്പില്‍
കവിതയവള്‍ കൂട്ടുണ്ട് ...

കല്‍ മണ്ഡപത്തില്‍
ഏകാന്തതയുടെ നടുവില്‍
ചീവിടുകളുടെ കവിത ചൊല്ലല്‍ ...

തീ തിന്ന പകലിനെയകറ്റി
ഇരുളിനെ മൊത്തികുടിച്ചു
തുള്ളിയുറഞ്ഞടുക്കുന്നു തെയ്യക്കോലം ....


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “