കുറും കവിതകള്‍ 281

കുറും കവിതകള്‍ 281


ഉദിച്ചുയരുന്നോപ്പം വിശപ്പിന്‍
വിളികളെയറിഞ്ഞുഅമ്മവയറുകള്‍
യാത്രയായി അന്നത്തിനായി .

പച്ചപുല്‍ മേടകള്‍ താണ്ടി
വരണുണ്ട് മാരന്‍ അക്കരെ .
പെണ് ഒരുങ്ങി പൊട്ടു തൊട്ടു....

മനം മയക്കും കാഴ്ചകള്‍ചുറ്റും കാണാതെ
ഉണര്‍ന്നു ഒരു ചായയും
പരദുഷണവും കഴിഞ്ഞുയിരിക്കുന്നു ജനം

എത്ര തണല്‍ വിരിച്ചാലും
പ്രായമേറുമ്പോള്‍ അത് നശിക്കും,
മനുഷ്യന്റെ കാര്യം പറയണോ

ജന്മം നല്‍കും
കൈകളാല്‍
ശാപമോഷവും

എന്റെ ദേഹമേ  നശ്വരം
പിന്നെയോ പുസ്തകം
ചിതലിന് വേണ്ടേ ജീവനം

ഒളിഞ്ഞു നോട്ടമതു
 ജീവിതത്തിന്‍ ഭാഗം.
എല്ലാം മായാമയമല്ലോ

കണ്ണും കണ്ണും
കൊക്കും കൊക്കുമുടക്കി
പ്രകൃതിയുടെ വൈഭവം

ജീവിതമേ ഞാന്‍ ഒറ്റക്ക്
തുഴയണമല്ലോയീ
സുഖദുഃഖ സാഗരം...

മഞ്ഞിന്‍ കണങ്ങളെ
വകഞ്ഞു മാറ്റി ജീവിതം
പരിശ്രമിക്കുന്നു മറുകരകടക്കാന്‍ ...

ചെറുപ്പം മുതലൊരു
മനമായി ഒന്നിച്ചവരിന്നു  
പ്രാര്‍ത്ഥനയോടെ വാര്‍ദ്ധ്യക്കത്തില്‍.

Comments

Cv Thankappan said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “