എന്റെ പുലമ്പലുകള്‍ എന്നോടു ....20
എന്റെ പുലമ്പലുകള്‍ എന്നോടു ....20
പതിവുപോലെ കണ്ണുമിഴിച്ചു ഉറക്കമില്ല
ഏകാന്തതയില്‍ ഒന്നുമില്ലായ്മയോടെ.
ഇനി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല...
എണ്ണമില്ലാത്ത നക്ഷത്രങ്ങള്‍ തിളങ്ങുന്നാകാശത്തിൻ
ലക്ഷങ്ങളായ നക്ഷത്ര സമൂഹത്തിന്‍ മിന്നിതിളങ്ങുന്ന കലാരൂപങ്ങള്‍ .
സ്ത്രീ പുരുഷന്മാര്‍ അവരവരുടെ കിടക്കയില്‍ ഉറങ്ങുന്നു
മറ്റു ചിലര്‍ കാറ്റ് കൊണ്ട് നടക്കുന്നു അലസമായി ഒറ്റക്ക് തെരുവില്‍
എന്നെ പോലെ പൂര്‍ണ്ണമായി ഞാൻ മാത്രമേ ഉള്ളു
എന്റെ ചുറ്റും മനോഹരമായ ചുരുളഴിയും
ബ്രഹ്മാണ്‌ഡത്തിൻ ഗൂഢവും അഗാധവുമായ ആകാശം
ഒരു ലാഭകരമാം മംഗോളിയന്‍
ബാഗ്ദാദിലെ ഗ്രാൻഡ് ലൈബ്രറിയിയുടെ മുന്നില്‍ നിന്നു
നിരക്ഷരനായ എന്റെ ചുറ്റും പിടികിട്ടാ ചോദ്യങ്ങളുമായി മൗനത്തിൻ ഭാഷ
ഞാൻ ഒരു ജ്വാലയായി ചുറ്റിത്തിരിഞ്ഞു
മണിക്കൂറുകൾ നടന്നകന്നു ,സ്പടിക പാത്രത്തിൽ നിന്നും വീഴും
സുവർണ്ണ മണലുപോൽ കീഴ്പ്പോട്ടു പോകുന്ന ഹൃദയമിടിപ്പും
തളരുന്നു സമയം പോകെ പോകെ
പ്രാപ്യമാകാതെ ഇനി തിരികെ വരാനാവാത്തവണ്ണം
എന്നുവരികിലും അത് ഒരു ശാഠ്യമുള്ള കുട്ടിയെപോലേ
പിന്തുടരുന്നു ഒരു അര്‍ത്ഥമില്ലാത്ത വെറും കളിക്കോപ്പിനായി
ഞാന്‍ എന്നെ പോലെ മറ്റുള്ളവരെയും സ്നേഹിച്ചുയീ
വിശാലമാം ലോകത്തിനെ , ഇപ്പോഴും,
സത്യത്തിന്റെ വിലയറിയാതെ....
ഞാന്‍ ശാന്തിയിലുടെ നിസ്തുല മഹത്വമാം
പ്രണയത്തെ അറിയാതെ , ഞാനെൻ അളവില്ലാത്ത
ന്യൂനതകളെ ഒളിപ്പിച്ചു
അത് തികച്ചും പ്രായേണ ,ഞാന്‍ രക്ഷിക്കപ്പെടുമായിരിക്കാം
ഒരു ചില കാര്യങ്ങള്‍ ഞാന്‍ തന്നെ വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്നു
ഞാന്‍ മറന്നില്ല, വെറുതെ കണ്ണുനീര്‍ വാര്‍ക്കുന്നു..
ദുഃഖം ആങ്ങിത്തൂങ്ങിനില്‍ക്കുന്നു എന്റെ
വീട്ടിലെ ആടുന്ന തീന്‍ മേശയുടെ കാലുപോലെ....
അതു കരയുന്നു എപ്പോഴുമല്ല എന്നെ പോലെ തന്നെ
മുറുകെ പിടിക്കുന്നു കരുണയെ വലിയ നന്മയൊടെ
ഞാന്‍ അടിപതറുന്നു മറ്റുള്ളവരെ പോലെതന്നെ
പരാജിതനാകുന്നു , എന്നെ കുറിച്ച് തന്നെ
തീര്‍പ്പുകല്‍പ്പിക്കാനാവാതെ പകരമെനിക്കു മാപ്പുനല്‍കുന്നു.
തന്നെയുമല്ല അനുയോജ്യമല്ലാത്ത ആളോ വസ്തുവോയെന്ന
നിഗമനത്തില്‍ ഞാന്‍ നിലനില്‍ക്കുന്നത്
സമുദ്ര തീരത്തുള്ള വീട്ടില്‍ നിന്നു മകലെ നാടുകടത്തപ്പെട്ട
കുട്ടിയെപോലെ ,എന്നിട്ടും ഞാന്‍ കേള്‍ക്കുന്നു തിരമാലകലുടെ ...
അട്ടഹാസങ്ങളും കാറ്റിന്റെ ചൂളം വിളികളും അടഞ്ഞ മുറിയിലാണെങ്കിലും
ശബ്ദം മങ്ങുന്നു ഒപ്പം ഞാനും മയങ്ങുന്നു അനന്തമായ ഉറക്കത്തിലേക്ക് .......

Comments
ആശംസകള്‍