കുറും കവിതകള്‍ 290

കുറും കവിതകള്‍ 290


നീര്‍ ചുബന ലഹരിയില്‍
അദ്രി കുളിരണിഞ്ഞു.
മനം മോഹനം പാടി .

ലക്ഷം ദീപം തെളിച്ചാലും
അസ്‌തമയാകാശത്തിനു പകരമില്ല.
മനസ്സിനുള്ളില്‍ ധ്യനാത്മകത.

ആ വഴുവഴുപ്പുള്ള
നീര്‍നായുടെ പുറം.
രാത്രി മഴ !!

അര്‍ദ്ധേന്ദു
പക്ഷി ചിലച്ചു
പൂ വിരിഞ്ഞു .

എങ്ങാണ്ടൊരിടത്ത്‌
എന്റെ എല്ലുകളില്‍ '
  ഒരു മണ്ണട്ട.

ഒഴുകി ഇറങ്ങിയ അരുവി
പർവ്വതത്തിൽ നിന്നും .
ചന്ദ്രകിരണം.

ചക്രവാള നീലിമയിൽ
നോക്കി നില്ക്കവേ പിൻ വിളി .
ഏകാന്ത നൊമ്പരം !!

എനിക്കുനീ നിനക്കുഞാന്‍
പ്രകൃതിയും പുരുഷനും
പ്രണയമേ നിന്‍ ശക്തി അപാരം

ഇരുളിലൊരേകാന്ത വീഥിയില്‍
നിന്നെ കാത്തിരുന്നു .
ഓര്‍മ്മകള്‍ വേട്ടയാടി .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “