കുറും കവിതകള്‍ 289

കുറും കവിതകള്‍ 289

മഴ താളം പിടിച്ചു
മനമതു ഏറ്റുപാടി.
വിരിഞ്ഞൊരു കവിത .!!

മഴ താളം പിടിച്ചു
മനമതേറ്റുപാടി.
മണ്ണില്‍ വിരിഞ്ഞൊരു കവിത!!

സര്‍വ ശക്തന്റെ
മുന്നില്‍ എല്ലാവരും സമന്മാര്‍
മനസ്സിന്റെ ഐക്ക്യം !!

സായംസന്ധ്യയില്‍
അവന്റെ ഓര്‍മ്മകള്‍ .
ഏഴാം കടലിന്‍ അപ്പുറത്തേക്ക് !!

വിശപ്പിനു അറിയില്ല
നൊമ്പരങ്ങളുടെ വില .
പ്രകൃതി ചക്രം .

മലകളില്‍ കുളിര്‍കാറ്റ്‌
പ്രണയം പെയ്തിറങ്ങി
അവളുടെ കണ്ണുകളില്‍ !!

മലമടക്കുകളിലേ
താഴ്വാരങ്ങളില്‍
ചിത്രം വരയ്ക്കുന്നു കര്‍ഷകര്‍!!

ജീവിത സന്ധ്യയില്‍
നങ്കൂരമിട്ടു കടലിന്‍ ആഴങ്ങളില്‍
എങ്ങോട്ടാണീ യാത്ര ?!!

ചന്ദ്രക്കല കണ്ടു
നാണിച്ചു കത്തുന്നു
നിയോണ്‍ വസന്തം

പറന്നുയര്‍ന്ന മോഹങ്ങള്‍
നൈമിഷിക പ്രയാണങ്ങള്‍
പ്രവാസ സ്വപ്നം ..

പ്രകൃതിയിലെ പ്രണയം
നിലനിന്നു പോകുന്നു
ശലഭ പരാഗണം

ജീവിതമെന്ന വഴിയിൽ
സുഖദുഃഖങ്ങളുടെ തടവറയിൽ
മൗന ധ്യാനത്തിനായി കൊതിക്കുന്നുമനം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “