Monday, July 21, 2014

കുറും കവിതകൾ 304

കുറും കവിതകൾ 304

ഏകാന്തതകള്‍
തുണുംതുണയാകുന്നു
വിരഹിണിയവള്‍ .

രാത്രിയുടെ
അടിച്ചു വാരിയ ചപ്പ്‌.
പുലര്‍കാല മുടല്‍മഞ്ഞു മറക്കുന്നു.

കണ്ഠക്ഷോപം നടത്തി
വന്ന അധ്യാപകര്‍ക്കുയിന്നു
ഊന്നുവടി മിച്ചം...

ചൂരലുമായി വന്ന
വാദ്ധ്യാര്‍ക്ക്
ഊന്നുവടി മിച്ചം

മുഖമില്ലാതെ
അന്യന്റെ മുഖമൂടിയണിഞ്ഞു
എന്തുമെവിടെയും വിളമ്പുന്നു മണ്ടത്തരം .

പഞ്ചബാണന്‍ തൊടുത്ത
അമ്പിനാല്‍ മോഹിതം .
ഉലകമേ മറന്നു  മൈഥുനം.

അന്നത്തിനായി
പല കച്ചകപടങ്ങള്‍.
നടത്തുന്നു ജീവത നാടകം .

കൊഴിഞ്ഞ കാലങ്ങളുടെ
അടയാളങ്ങള്‍ കോറിയിട്ട
നെറ്റിയിലെ ഭാസ്മകുറി...

മഴയില്‍ പിറന്നു
അഗ്നിപ്രേവശത്തോടെ
നൈമിഷികജന്മങ്ങള്‍.

കുറ്റിക്കാടിനടുത്തു
രണ്ടു ഇണകൊറ്റികള്‍
ചുംബനം കൊണ്ടാകന്നു ...

ഞായർ
വിഴുപ്പുകള്‍ അലക്കാൻ ഒരുങ്ങി
രൂപം കൊള്ളുന്നു കാറ്റ്

പുകയാര്‍ന്ന മാനവും
പുകയുന്ന മനവും
പരിസ്ഥിതികം കുരുതി കളം..

No comments: