എന്റെ പുലമ്പലുകള്‍ 22

എന്റെ പുലമ്പലുകള്‍ 22

പ്രണയത്തിന്‍ ഭാഗ്യത്തെ ആരും അറിയുന്നില്ല
മരിക്കാന്‍ തന്നെ തയ്യാര്‍ ആണ് പ്രണയിതാക്കള്‍
ലോകം കാണട്ടെ ഈ തമാശകളൊക്കെ
എന്നിട്ട് പറയട്ടെ എരിഞ്ഞടങ്ങട്ടെ
ഈയാം പാറ്റകളെ പോലെ പ്രണയ തീയില്‍

ഓര്‍മ്മക്കളില്‍ നിന്‍ കണ്ണിണകള്‍ നിറക്കുന്നു ആരോ
ഓരോ ശ്വാസത്തിനൊപ്പം നിന്നെ ഓര്‍മ്മിക്കുന്നു ആരോ
മരണം സത്യമാണ് ഒഴിയാക്കാനാവില്ല
എന്നാല്‍ നിന്റെ വിരഹത്തില്‍ എന്നും മരിക്കുന്നു ചിലര്‍

ഏതൊക്കെ എന്തൊക്കെ നിന്റെ പേരില്‍ എഴുതും
ഹൃദയമേ എന്നോ ജീവനെ എന്നോ
നിന്റെ മനോഹര നയനങ്ങളില്‍ നിന്നും
കണ്ണുനീര്‍ കട്ടെടുത്തു ഞാന്‍ എഴുതട്ടെ
എന്റെ സന്തോഷങ്ങളൊക്കെ നിന്റെ പേരില്‍




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “