കെടുത്തുവാനാവില്ല...

കെടുത്തുവാനാവില്ല...

എന്നു നീ മടങ്ങിയോ 
നീ ഒരിക്കലും തിരോധാനം ചെയ്യതില്ല
ഒരു കല്ലുപോലെ മുങ്ങി താണില്ല
ആ ആഴമേറിയ നിശ്ചല തടാകത്തിന്‍ 
ഇല്ല ഒരിക്കലുമങ്ങിനെ
വീണ്ടും കാണാനാവില്ല .

നീ മടങ്ങി 
ഒരുകപ്പല്‍ അതിന്റെ ചാലുകളിലെന്നോണം
കലങ്ങി മറിഞ്ഞു നുരപോന്തിയങ്ങിനെ നരച്ച നിറമാര്‍ന്നു
ഇന്ത്യന്‍ മാഹാസാഗരം കടന്നു അറബി കടലിലേക്ക്
ഞാന്‍ കാണുന്നു നിന്റെ കറുത്ത പുക ചക്രവാളത്തോളം
നിന്റെ മുഴങ്ങുന്നശബ്ദം നിശബ്ദതകളെ ഭേദിക്കുന്നു
മാറ്റൊലികൊള്ളുന്നു എന്റെ മനസ്സിലും

എനിക്കറിയാം
നീ എനിക്കുവേണ്ടി ഒന്നും വിട്ടകന്നില്ല
കുറെ ഇന്നലകളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ചിപ്പികള്‍
എന്നില്‍ നിറച്ച ശൂന്യത വീണ്ടും ഭാരമെറ്റുന്നു

അതെ എന്റെ
ഏകാന്തതയുടെ ആദ്യ രാത്രിയിതു
അതു ഞാന്‍ അറിയുന്നു എന്റെ ഹൃദയമിടിപ്പിലുടെ
ചിലപ്പോള്‍ ക്രമാതീതമായും വളരെ മൃദുവായും

അതുനിന്റെ വേര്‍പാടുകള്‍ തീര്‍ത്ത
ഇരുണ്ട വേദന നല്‍കും വിങ്ങലുകളാല്‍
കണ്ടെത്തുന്നു എന്‍ ആത്മാവില്‍
ഒരിക്കലും ഒരു കയിപ്പിന്‍ ഇടനാഴികകളില്‍

ഇല്ല ഒരിക്കലും കാറ്റിന്റെ കൈകളാല്‍
കെടുത്തുവാനാകില്ല നിന്റെ
അലൌകികമായ ശോഭയ .......!!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “