കുറും കവിതകള്‍ 313

കുറും കവിതകള്‍ 313

നോവിൻ
കണ്ണുനീർ,
യുദ്ധക്കൊതി.

ശ്‌മശാനഭൂമിയില്‍
മാലാഖച്ചിറകുമായി .
ഒരു വെള്ള ശലഭം..

താരകങ്ങള്‍
വഴിത്താരകള്‍...
എന്നും ഉതകുന്നു യാത്രക്കായി..!!

വിളവുതിന്നുന്നവര്‍
അറിയുന്നില്ലല്ലോ?..
വയലിന്റെയും വലലന്റെയും ദുഃഖം ..!!

ഒറ്റക്കൊരു
തുരുത്തിലാണെങ്കിലും.
സുഖദുഃഖങ്ങള്‍ പറയാതെ വയ്യ..!!

ജീവിതപ്പോരിനിറങ്ങി
പുള്ളുവത്തികള്‍.
സര്‍പ്പദോഷം അകലട്ടെ

പ്രണയത്തിനു
നിറമെന്നോന്നില്ല
മനസ്സല്ലേ വേണ്ടു ...

ജീവിതമെന്ന കിനാവള്ളി
പടര്‍ത്തുന്നു നിലനിര്‍പ്പിന്‍
മോഹങ്ങളേ ഉണര്‍ത്തി നിര്‍ത്തുന്നു

ശോഷിച്ച ചില്ലകളില്‍
നിന്‍ പ്രണയം ഒടുക്കല്ലേ.
ഗ്രീഷമകന്നു വസന്തം വരുമല്ലോ ?!!

ചിറകിന്‍ തലോടാലോ
ചുംബിച്ചു ചുവന്നതോ ?
നാണമെന്തേ നീയും പ്രണയത്തിലോ ?!!








Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “