കുറും കവിതകള്‍ 316

കുറും കവിതകള്‍ 316

മണ്ടയകന്നതിന്‍ മേലാപ്പില്‍
മന്ദമാരുതന്റെ വീശലാല്‍
തളര്‍ച്ച തീര്‍ക്കും ദേശാടനം ..!!

ശാന്ത തീരത്ത്‌
സന്ധ്യയായിട്ടും കാത്തു നിന്നു.
ഏകാന്തതയുടെ ചക്രങ്ങള്‍..!!

എന്നിരിക്കിലും
ഒരു കുടക്കീഴിലീ
പട്ടിയും ഞാനും .

ചുവപ്പുകാട്ടിയിട്ടും
ദേശാടനപ്പറവകള്‍
ചക്രവാളത്തിലേക്കു മറഞ്ഞു

പ്രഭാപൂര്‍വ്വമായ മേഘങ്ങള്‍ -
സഞ്ചരിക്കുന്നു വാനമ്പാടിപ്പക്ഷിയുടെ
ഭാരമേറും പാട്ടുമായി ......

കാലവര്‍ഷക്കാറ്റുള്ള രാത്രി-
ചഞ്ചലമായ തലോടല്‍.
അവളുടെ തുലികയും നിറവും !!

ദര്‍ഭ മോതിരമൂരിയിട്ടു
സമസ്താപരാധം ക്ഷമ പറഞ്ഞു .
മുങ്ങി നിവര്‍ന്നു , മനശാന്തി

വിരല്‍ മടക്കിലെ
കറുപ്പുകള്‍ ഇന്നും
ഓര്‍മ്മയില്‍ ഒരു ഗോട്ടി കളി ..!!

എള്ളും പൂവും ചന്ദനവും
കടലേറ്റുവാങ്ങി
മനം ശാന്തം

കർക്കിട വാവട തിന്നാൻ
അടങ്ങാത്ത ആഗ്രഹം.
ഓർമ്മകൾ പിന്നോട്ട് വലിക്കുന്നു

തര്‍പ്പണമൊരുര്‍പ്പണം
സമര്‍പ്പണം .
തവ സ്മരണം പുണ്യം ..!!

ഉന്നതങ്ങളിലെ ദൈവത്തിനു
വിശപ്പും ദാഹവുമില്ലേ ?
മനുഷ്യന് സമാധാനവുമില്ല !!

അസൂയ എന്നതുയില്ലായിരുന്നെങ്കിൽ  
ഇന്ന് കലാരുപങ്ങളൊന്നുമിന്നു
ഉണ്ടാവുമായിരുന്നോ !!
  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “