കുറും കവിതകള്‍ 271

കുറും കവിതകള്‍ 271

വസന്തം വന്നു
പൂവിരിയിച്ചു
എന്നിട്ടുമവളുടെ  കാത്തിരിപ്പു നീണ്ടു

മഴ മായ്ച്ച വരമ്പുകൾ
ഒന്നായി വയലുകൾ
മനസ്സതിന്‍ മേലെ ഒഴുകി നടന്നു

ഉണ്ടിരിന്നാല്‍ കണ്ടിരിക്കും
തെങ്ങിന്‍ തോപ്പും
ചില്ലറക്ക് വൈക്കോലും ,ഇനിയെന്താ ?!!

വെയിലിന്‍ ഒളിച്ചുകളി
മുഖം മറക്കും
ഇലച്ചാര്‍ത്തില്‍ വസന്തം

മഞ്ഞളാടി ചന്ദനമാടി
അടി തെറ്റികിടപ്പുണ്ട്
സോഡാ സര്‍ബത്ത് കൊണ്ടുവായോ !!

നാവിൽ കൊതിയുറൂം ..
വരികചക്ക
മണിയനീച്ച പറന്നടുത്തു ...

നരച്ചു തുടങ്ങുന്നോര്‍മ്മ
വെയില്‍കൊണ്ട മഴകൊണ്ട
മനസ്സിന്‍ കരുത്തിണ്ടോയിന്നിനു.

മധുരിക്കുമ്പോളറിയില്ല
ഒഴുക്കിയ വിയര്‍പ്പിന്‍ വേദന
ജീവിതമേ നിന്‍ കാര്യം അപാരം .

നിയത്തുക്കളുള്ളൊരു
തിരമാലകളില്ലാത്ത
മനസ്സില്‍ അള്ളാഹുവിന്‍ കൃപ ..!!

ഓര്‍മ്മകളിന്നും കൊടിയേറുന്നു
മനസ്സിന്റെ ഉത്സവ പറമ്പില്‍.
ആറാട്ട് കഴിഞ്ഞു പൊട്ടാത്ത പടക്കം തേടി


സ്വപ്നങ്ങളുറങ്ങിയുണരുമെന്‍
ഗ്രാമ ഭംഗിമായാതെയിരിക്കട്ടെ.
മോഹമതിലായി  തല ചായിക്കാന്‍.


Comments

ജീവിതമേ നിന്‍ കാര്യം അപാരം .

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “