കുറും കവിതകൾ 306

കുറും കവിതകൾ 306

തുഴയാല്‍
ഓളംതീര്‍ക്കുന്നു
ജീവിത സമകേന്ദ്ര ചക്രങ്ങള്‍

നന്മ നിറഞ്ഞ
കൈകള്‍ കൊടുക്കും
''സ്നേഹ സാരമി ഉഴിയില്‍ ''

ഇല്ല പിള്ളമനസ്സില്‍
കള്ളമല്‍പ്പവും .
അവരല്ലോ ദൈവജ്ഞര്‍...!!

തലച്ചുമടായികൊണ്ട് നടന്ന
കച്ചവടങ്ങളിന്നു അത്യുന്നതങ്ങളില്‍.
ദൈവത്തിനു മഹത്വം ...

ഒരുനേരം ഉണ്ണാന്‍
ഇല്ലാത്തവനു കൊടുക്കുക
പ്രസാദമായി ...

എത്ര വീര്‍പ്പു മുട്ടുന്നുണ്ടാവും
ഭഗവാന് ഈ വിധം പൂജകളാല്‍,
മാനവ സേവയല്ലോ മഹത്തരം ....

ഏതു ഭാഷയിലെഴുതിയാലും
ആ നന്മയുടെ പേരു
രണ്ടു വാക്കില്‍ ഒതുങ്ങില്ല .

നിഴലുകള്‍ നല്‍കുന്നു
ഏറെ പരിവേഷങ്ങള്‍ .
പ്രകൃതിയിലെ പാഠ പുസ്തങ്ങളില്‍ നിന്നും

ജനസേവനം
അധ്വാനിക്കുന്നവരും
പാപം ചുമക്കുന്നവരും

ഉരുളും ജീവിതത്തിന്‍
രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ .
തെരുവുതോറും അലയുന്ന നൊമ്പരം  ..


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “