നോവുന്നു വല്ലോ ...?!!

നോവുന്നു വല്ലോ ...?!!

താരാട്ടു പാടുവാനമ്മയില്ല
താലോലമാട്ടാൻ അച്ഛനില്ല
താങ്ങി തണലേകാൻ ആരുമില്ല
തലങ്ങും വിലങ്ങും നോവുകൾ മാത്രം

കർണ്ണ കടോര ശബ്ദങ്ങളെങ്ങും
കറങ്ങി നടക്കുന്നു ലോഹ പറവകൾ
കാരുണ്യമെന്നതൊട്ടുമില്ല
കരഞ്ഞു നിറയുന്ന കണ്ണുകളിൽ

വിശപ്പകറ്റാൻ വെടിമരുന്നിൻ
വിഷമിപ്പിക്കും ഗന്ധമാത്രം
വാചാലരാകും ക്യാമറകണ്ണുകൾ
വാതോരാതെ തുപ്പൽ പെയ്യിക്കുമ്പോൾ

മണ്ണിൻ നിറമൊക്കെ മാറിമറഞ്ഞു
മണക്കുന്നു ചോരയെങ്ങും
മതവും ജാതിയും മതികെട്ടുയാടുന്നു മനുഷ്യത്വം  മരുന്നിനു പോലുമില്ല.

കരുണാ മയനെ നീയിതോന്നും
കാണാതെയിരിക്കുന്നതെങ്ങനെ
കണ്ണടച്ചു ചിരിക്കുന്നതെന്തേ അയ്യോ ?.
കലികാലമായതിനാലൊ ...?!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “