ഇനിയെന്ത് ...

ഇനിയെന്ത് ...
---------------

ആഹാരങ്ങൾ  കിട്ടാതെ  കുഞ്ഞുങ്ങള്‍.
കരച്ചിലടക്കനാവാതെ ,
അമ്മ  മനസ്സ്.

ലഹരി കിട്ടാതെ
കൈകള്‍ വിറച്ചു
നില്‍ക്കുന്നു പലരും.

കമിതാക്കള്‍ പരസ്പരം
കാണാനും കേള്‍ക്കാനുമാവാതെ
വിഷമിക്കുന്നു.

എല്ലാ പണമിടപാടുകളും
കച്ചവടങ്ങളുമെന്തിനു
ഭരണം തന്നെ സ്തംഭനത്തില്‍ .

വാഹനങ്ങള്‍ കൂട്ടിമുട്ടുന്നു
ആകാശയാനങ്ങളും
ഉപഗ്രഹങ്ങളും ഉപദ്രവമാകുന്നു

എങ്ങും വയറസ്സുകള്‍
മാല്‍ വയറുകളും
നൃത്ത മാടുന്നു.

ടെറാ ടെട്ട് റാ ബയിറ്റുകള്‍ക്കു
മസ്തിഷ്കമരണം
ലോകമേ നിന്റെ അവസ്ഥയിനിയെന്ത്‌ ?!!!


Comments

Cv Thankappan said…
എല്ലാം വിഷമം,വിഷമയം...
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “