കുറും കവിതകള്‍ 296


കുറും കവിതകള്‍ 296

ആരാകിലും നിത്യം
കഴിക്കും അന്നത്തിനൊടു
നന്ദിയോടെ സ്മരിക്കാം

ഇരുളിൻ  മുഖം
വെളിച്ചത്തിൻ മുന്നിൽ നിഷ്ഫലം
അജ്ഞാനം അന്ധകാരം ..

എത്ര വരകളിനി വരക്കണം
ജീവിത തീരങ്ങളില്‍.
അനന്തം അവര്‍ണനീയം .

ജപമാലയിലെ
മുത്തിന്‍  ജീവനം
എത്ര ധന്യം ...

നീ കൊതിച്ച മഴയും
അതുതന്ന മോഹങ്ങളും
പൂത്തു കായിച്ചു പുളിക്കുന്നുവല്ലോ....

എത്ര പ്രണയിച്ചിട്ടും
മതിവരാത്തോരെന്‍
പച്ചപനംതത്ത പറക്കും നാട്.

പിന്നിട്ട കാല്‍പാദങ്ങളിലുടെ
നഷ്ടമാകുന്ന പദയാത്ര.
ജീവിത മണല്‍ തിട്ടയില്‍

നിന്‍ ഓര്‍മ്മകള്‍
താഴിട്ടു പുട്ടിയാലും
കിളിര്‍ത്തു പച്ച പിടിക്കുന്നു

തീ കാത്ത വിളക്കിലെ തിരി
കരഞ്ഞു തീര്‍ന്ന കവിളില്‍
ഒരു കണ്ണുനീര്‍കണം ..

Comments

Cv Thankappan said…
തിളക്കമുള്ള വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “