കുറും കവിതകള്‍ 318

കുറും കവിതകള്‍ 318


ഓരോ വിശ്വാസിയും
ആനന്ദത്തേരിലേറി
ഈദ്‌ ഗാഹുകളില്‍

നിന്‍ മഹാത്യാഗം
കാരുണ്യവാനെ
എന്നുമെന്നില്‍ നിറക്കണേ

അമ്മവെയിലില്‍
പഞ്ഞിയുണക്കാനിട്ടു .
മലനിരയില്‍ മഞ്ഞു..

ആന ചൂരുമണക്കും  വഴിയില്‍
നെഞ്ചിടുപ്പോടെ..
കരിയില അനങ്ങാതെ ഫോട്ടോഗ്രാഫര്‍ ...

ഇറയത്തെ ഓടില്‍ തട്ടി
ഒഴുകി മിറ്റം കുഴിയുന്നു.  .
അമ്മക്ക് പണിയേറി ..!!

അല്ലാഹുവിന്‍ കാരുണ്യ മധുരം
വഴിനീളെ ഈന്തപനകള്‍ ,
ഈദ് മുബാറക്

''വൂടൂ'' സ്വീകരിക്കാന്‍
മനം കൊതിച്ചു
സ്വയമറിയാന്‍ ആശിര്‍വദിക്കാന്‍

voodoo ഒരു ആഫ്രിക്കന്‍ മതം

വരിമുന്നെഴുതാന്‍
അറിയാത്തവര്‍
സര്‍വ്വജ്ഞപീഠത്തിലേറുന്നു.

ഒരു നീണ്ടയാത്രയില്‍
ഇടനേരങ്ങളിലേ  മണമുള്ള ചായ.
മഞ്ഞിന്‍ കണങ്ങള്‍.

നെല്‍പ്പാടം
കേള്‍ക്കാത്ത കാല്‍പെരുമാറ്റം .
ഒരു ക്രൗഞ്ചം.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “