വിശ്വനാഥാ നിനക്ക് സ്വസ്തി

വിശ്വനാഥാ നിനക്ക് സ്വസ്തി


വിവര്‍ണ്ണമാകുന്ന സന്ധ്യയുടെ  വിടവാങ്ങല്‍
വിവരിക്കാനാകാതെ പിടയുന്ന മാനസം
വഴിയരികില്‍ വിരിഞ്ഞ വേലിപ്പരത്തികള്‍
വാടിയ മുഖവുമായി ദുഃഖമെറ്റു പങ്കുവച്ചു
വാനിലമ്പിളിയും മേഘങ്ങളില്‍ മുഖംമറച്ചു
വരാനിരിക്കും ദുരന്തങ്ങളുടെ മുന്നറിയിപ്പുമായി
വാതോരാതെ കുറ്റിക്കാട്ടില്‍ നിന്നും നരികളോരിയിട്ടു
വന്യമായി അത് കേട്ട് ഏറ്റു കുറുകുന്ന കൂമനും ഉച്ചത്തില്‍
വിളികളുയരുന്നു ആക്രോശങ്ങളും അട്ടഹാസങ്ങളും
വാളും വടികളും അത്യാധുനിക തോക്കുകളുമായി
വാഹന വ്യൂഹങ്ങലുടെ  ശബ്ദകോലാഹലങ്ങളും
വീശിയടിക്കും കാറ്റിനും വിദ്വേഷങ്ങളുടെ മണം
വിളറി വെളുത്തു രക്തമറ്റു  തുടങ്ങിയ കണ്‍തടങ്ങളില്‍
വിരഹത്തിന്റെ നൊവിന്‍ താളലയങ്ങളും
വെടിയൊച്ചയും ആര്‍ത്തനാദങ്ങളും വിവശരായ
വീണേറ്റു മുറിവുകളില്‍ മരുന്നും ആശ്വാസ സ്നേഹം
വീശും പുഞ്ചിരിയാല്‍ ശിശ്രുഷിക്കും മാലാഖമാര്‍ക്കു
വീടണയാന്‍ വിഷണ്ണാരായി നില്‍ക്കാനല്ലാതെ
വിഷമിക്കുമി ഭാരതത്തിന്‍ മനംപേറും ദേവതകളെ കയറ്റി
വിദൂരമായ വിജനതകളിലുടെ വിശപ്പിന്‍ നോവറിയിക്കാതെ
വിമാനത്താവളത്തിന് അടുത്താക്കി വിട്ടകന്ന വരാം
വിലോമാകാരികള്‍ക്കും നാട്ടിലെത്തിച്ചവര്‍ക്കും
വികാരാദീനരായി നന്ദി പറയുന്ന കാഴ്ചകളാല്‍
വിവരങ്ങളറിയിക്കും വാര്‍ത്താമാധ്യമങ്ങള്‍ കണ്ടു ഞാന്‍
വിശ്വം ചമച്ചനാഥനോട്  സ്വസ്തിയറിയിക്കുന്നു.

Comments

Cv Thankappan said…
നന്നായിരിക്കുന്നു കവിത
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “