നിന്നെ നിയന്ത്രിക്കാനാകുകിൽ

നിന്നെ നിയന്ത്രിക്കാനാകുകിൽ

നീ പോകാത്ത നാടുണ്ടോ
കാണാത്ത കനവുണ്ടോ
മോഹങ്ങളുടെ കൂത്തരങ്ങു
വഴുക്കലുകളിളുടെ എത്ര
ലാഖവത്തോടെ ഒഴുകി
ചിലപ്പോൾ വിദ്വേഷങ്ങൾ
തീർക്കുന്നൊരു മഹാ പ്രഹേളിക
ചൂടുല്ലപ്പോൾ തണുവും
തണുപ്പുള്ളപ്പോൾ തിരിച്ചും
നിമിഷങ്ങൾ കൊണ്ട് സുഖ ദുഃഖങ്ങളാൽ
കടലായി തിരയടിച്ചു തീരത്തണഞ്ഞയകലുകയും
നനുനനുത്ത രാവുകളിൽ നിമ്നോന്നതങ്ങൾ
തേടിപപോകാറില്ലെ ,ഋതുക്കളൊക്കെ
അന്യമല്ലെങ്കിലും   അവസാനം പലപല
പതനങ്ങളും കദനങ്ങളിലും പെട്ട് കരേറുന്നത്
നിന്റെ ഒരു വൈഭവമല്ലൊയല്ലേ..
നിന്നാലാവുമ്പോൾ നീ നിന്നെ തന്നെ
കുറ്റം ചുമത്തുകയും സ്വയം പുകഴ്ത്തി
ആനന്ദത്തിൽ ആറാടിക്കുകയും
യുദ്ധസമാധങ്ങൾ നിൻ സൃഷ്ടി യല്ലോ
മർക്കട മുഷ്ടികൾ കാട്ടിയങ്ങു പലപ്പോളും
പ്രായങ്ങളുടെ  അതിരുകടന്നു മതിമറക്കുന്നു.
നിമിഷങ്ങൾക്കകം വേഷ ഭൂഷാദികൾ
മാറാനാകുന്ന നിനക്ക് നിന്നെ കടിഞ്ഞാണിടാൻ
കഴിയുകിൽ  നീ  തീർക്കുന്നു സ്വർഗ്ഗ നരഗങ്ങൾ
നിന്നെ ജയിച്ചാൽ നേടാമെല്ലാം
നിൻ ശക്തി അപാരമല്ലോ
അതെ നിന്നെ എല്ലാവരുമറിയുന്ന
നീ അല്ലോയെൻ നിയന്ത്രണമില്ലത്ത ''മനസ്സു ''.  
   
                 


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “