നെഞ്ചകം നോവുന്നു

നെഞ്ചകം നോവുന്നു

നിറക്കുന്നു വിദ്വേഷങ്ങള്‍ ഒക്കെ മനസ്സില്‍
നിറം മങ്ങുന്ന ബോധങ്ങളുടെ വിറയാര്‍ന്ന
പകലിന്റെ തിരിമെല്ലേ താഴുമ്പോള്‍
നിമ്നോന്നതങ്ങളുടെ  മൃദുലതയുടെ തേടുന്നു
ദുരമൂത്ത  വന്യമാം ഫണം ഉയര്‍ത്തുന്നു
തലപൊക്കുന്നു സദാചാരാന്വേഷികള്‍
തിമിര്‍ത്തു പെയ്യുന്നു ദുര്‍ബലതയുടെ മേല്‍
വിജയംകൊയ്യുന്ന ക്രൂരമാം കണ്ണുകള്‍
നിത്യം ചുടല നൃത്തം വക്കുന്നുയീ  
വിഥി നിറയുന്നു നരാധമന്മാര്‍ ചുറ്റും
നീതി ദേവിയുടെ കണ്ണുകള്‍ ചുഴ്ന്നെടുക്കുന്നു
ന്യായാസനങ്ങള്‍ വിറ കൊള്ളുന്നു കഷ്ടം
രുദിരത്തിനു വില കുറയുന്നു ഏറുന്നു വിലയിവിടെ
ജലത്തിനും വായുവിനുമിനിമേല്‍ എന്നറിയുന്നു
എങ്ങോട്ടാണ് നാം നീങ്ങുന്നതെയറിയില്ല
ഇതിൽ നിന്നുമൊരുമോചനമില്ലേ
അറിയില്ല മനുഷ്യന്‍ വീണ്ടും
പരിണാമത്തിന്‍ പാതയിലോ ??!!
നന്മയുടെ ലോകമേ നിനക്കുഎന്ത് സംഭവിച്ചു
ഈ നാടമാടുന്നതൊക്കെ കണ്ടു വേദനിക്കുന്നു നെഞ്ചകം .

Comments

Cv Thankappan said…
എല്ലാം നേരെയാവുമെന്ന് വിശ്വസിക്കുക നാം!
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “