"മനദൃശ്യം "

"മനദൃശ്യം "


എനിക്കറിയാം
ഞാന്‍ ആരാരെന്നു
ഉള്ളിലെ ഞാന്‍

ചിത്രം തീര്‍ക്കുന്നു
എന്‍ ലോകത്തെ
ഉള്ളിലായി

രമിക്കുന്നു
സ്വയം ചിന്തകളാല്‍
ഉള്ളിന്റെ ഉള്ളില്‍

നീന്തുന്നു
എന്‍ ലോകത്ത്
ഉളില്ലിന്റെ ഉള്ളില്‍

നിശ്വസിക്കുന്നു
അകത്തളങ്ങളില്‍
ഏറെ ആശ്വാസം

മഥിക്കുന്നു
ചിന്തകളാല്‍
അമൃതം തീര്‍ക്കുന്നു

ജീവിക്കുന്നു
എന്റെ ഗുഹകളില്‍
ഉള്ളിന്റെ ഉള്ളില്‍

ഒരിക്കലും ഞാന്‍ പറയുകയില്ല
നിന്റെ ലോകത്തെ നീ മാറ്റണം
എനിക്കായിയെന്നു

ഇല്ല ഞാന്‍ ഒരിക്കലും
അവകാശമുന്നയിക്കുന്നില്ല
നീ തെറ്റാണെന്നും ഞാന്‍ ശരി എന്നും

എനിക്കറിയാമിതു
നമ്മുടെ ലോകം
എല്ലാം കൊണ്ടും നെയ്യുതു ഉണ്ടാക്കിയത്

നിന്‍ നിറങ്ങളാല്‍
എന്റെ വര്‍ണ്ണങ്ങളാല്‍
നമ്മുടെ ചിത്രം

ഇത് ഒരു അതുല്യമായ
മനോഹരമായ ലോകമാണ്
നാം ജീവിക്കുന്നത്..!!


Comments

Popular posts from this blog

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

കുട്ടി കവിതകൾ

“ സുപ്രഭാതം “