കുറും കവിതകള്‍ 319

കുറും കവിതകള്‍ 319


കാര്‍മേഘ പുതപ്പില്‍ 
ഓലപ്പീലിക്കിടയിലുടെ 
ഒരു അമ്പിളി മുഖം 

പതഞ്ഞു പൊന്തുന്ന 
ഭക്തിയുടെ ചൂടില്‍. 
മനസ്സു ധ്യാനത്തില്‍ ..!!

കിതച്ചു പുകതുപ്പി
കയറ്റം കയറുന്ന 
നിത്യം നഷ്ടത്തിന്‍ കണക്ക് .

എത്ര എഴുതിയിട്ടും 
മന കണ്ണിൽ തെളിയുന്നില്ല
വേദനയുടെ കറുപ്പ്  
 
എത്രവളവുകള്‍ തിരിഞ്ഞു 
നിന്‍ അരികിലെത്താന്‍ .
നീങ്ങുന്നില്ലല്ലോയീ  ആനവണ്ടി. 

ഇനി നാലുനാളെങ്കിലും 
പലരും കാണിപ്പയ്യുരിനെ പോലെ 
വരാനും വരാതിരികാനും സാധ്യതയെന്ന്   

മഞ്ഞിന്‍ തണുപ്പില്‍ 
കണ്ണോടു ചേര്‍ത്തു ചിലര്‍ .
ക്യാമറ കണ്ണിലുടെ ജീവിക്കുന്നു  

ഗ്രീഷ്മസായാന്നം
ചേക്കേറാനാരുമില്ല   
നെഞ്ചിലെ നോവ്

പച്ചക്ക് മഞ്ഞയോടു 
പുച്ഛം
ചെടി ധ്യാനത്തില്‍ 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “