സുഖദുഃഖങ്ങള്‍
സുഖദുഃഖങ്ങള്‍
എന്‍ ഹൃദ്യത്തിലെറിയ അഴലെ
കാണാതെ കേള്‍ക്കാതെ
മൌനമായി മഞ്ഞു തുള്ളികണക്കെ
മൃദുലമായി പെയ്യ്തു വീഴുന്നു രാത്രിയാമങ്ങളില്‍
നഗനപാദനായി ഞാന്‍ നടന്നു
കയറിയെന്‍ ആത്മാവിലുടെ
ഋതുക്കളെ മറന്നു പെയ്യുന്നു നീ അല്‍ഭുതമേ
നനക്കുന്നു എന്‍ പാദങ്ങളെ
നീ വന്നു പോകിലെ അറിയുന്നു
ഞാന്‍ സുഖത്തിന്‍ സന്തോഷത്തെ
ഇടക്കുനീ വിരുന്നു വന്നെങ്കിലേ
അറിയുക നിന്‍ മഹത്വം
മഴയായി പെയ്യുമ്പോള്‍ ഏറെ
നിറയുമ്പോള്‍ ദുഖമാകുകയും
പിന്നെ വെയിലിനായി കേഴുമ്പോള്‍
സുര്യന്റെ തീഷ്ണത ചൊരിയുമ്പോള്‍
വീണ്ടും കേഴും പാദങ്ങളൊക്കെ പൊള്ളുന്നുയെന്നു
എല്ലാ സുഖ ദുഃഖങ്ങള്‍ തീര്‍ക്കുന്നത്
എന്‍ ഉള്ളില്‍ ഒളിച്ചിരിക്കും മന്സ്സല്ലോ ...!!!
Comments
ആശംസകള്‍