കുറും കവിതകള്‍ 286

കുറും കവിതകള്‍ 286


മഴമേഘങ്ങളെ
നിങ്ങളുമെന്നെ പോലെയോ
നാടും നഗരവുമില്ലാതെ ......

കാറ്റും മഴയും
തമ്മില്‍ മത്സരിക്കുമ്പോള്‍
ഏകാന്തതയുടെ  ജയപ്രഖ്യപനം ..!!

രണ്ടു മനസ്സുകള്‍
സംസ്ക്കാരങ്ങള്‍ തമ്മില്‍
ബന്ധിപ്പിക്കപ്പെടുന്നു .!!

ഓരോ ചരല്‍ക്കല്ലുകള്‍ക്കും
ഉണ്ടുയേറെ പറയാന്‍
''അച്ഛന്‍ മകളോട് പറഞ്ഞ കഥയും''.

ബാല്യ കൌമാര്യ വാര്‍ദ്ധക്ക്യങ്ങളില്‍
സുഖ ദുഃഖം സമ്മിശ്രിതം.
ആഗ്രഹങ്ങളുടെ നിഴലില്‍ ,!!

ഇലച്ചാര്‍ത്തു  നല്‍കും
നിഴലുകള്‍ക്ക്
ധ്യാന വിശുദ്ധി !!

പകലൊളി പകരും
പാതയിലുടെ
പാലുമായി ജീവിത നടപ്പ് ..

ജീവിത പാതയില്‍
ഏറെ ക്ലേശവുമായി.
ഒരമ്മ നടപ്പ് ....

ചൂട്ട് വെട്ടത്തില്‍
നടകൊണ്ടു
നാട്ടുവഴിയിലുടെ തെയ്യങ്ങള്‍ ...!!

അലിക്കിട്ട കുടയില്ല
തിടമ്പുമില്ല പിന്നെ കുട്ടി ദൈവം
താളത്തിനൊത്ത് മുട്ടേല്‍ ഇഴയുന്നു 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “