കുറും കവിതകള്‍ 268
കുറും കവിതകള്‍ 268
ജീവിത നോവുകള്‍
പോരാതെ സ്വയം
നൊമ്പരമെറ്റു വാങ്ങുന്നു ഭക്തി .
മണ്ണിനെ താങ്ങും
ഉര്‍വ്വരതയുടെ കൈ
അമ്മ സ്നേഹം .
മംഗലം കഴിഞ്ഞതെയുള്ളൂ
ഇനി വെള്ളം കുടിക്കാന്‍
ജീവിത മുഹുര്‍ത്തങ്ങള്‍ ബാക്കി.
പുകയുന്ന മനവും
ഭക്തിയാല്‍ വേവുന്ന
പൊങ്കാലകലവും
ജീവിതം ഉരുട്ടാന്‍ പഠിപ്പിച്ചു
വിശപ്പെന്ന
പഠപുസ്തകത്തില്‍ നിന്നും
ലോകം തലയിലേറ്റുന്നു പന്തുകള്‍
ജീവിത പന്തയം തീര്‍ക്കാന്‍
ഗ്രമീണയുടെ ദുഃഖം.
തിര തീര്‍ത്തു ചാകര
കരയില്‍ വസന്തം
വേദനയാല്‍ പുളയും ജീവനുകള്‍
സ്വയം ബാല്യത്തിലെക്കല്ല
വിശപ്പിന്‍ കുമളകള്‍ തീര്‍ക്കുന്നു
ജീവിത വഴികള്‍.
അന്ധിവാനം ചുവന്നില്ല
അന്ധനാക്കും ലഹരിയുമായി
ഈ യാത്രാവസാനം ഷാപ്പില്‍ ....
കൊമ്പിനും കാലിനും
നടുവില്‍ തോട്ടിയുമായി
ആന ചോറു കൊലചോറു
ജീവിത നോവുകള്‍
പോരാതെ സ്വയം
നൊമ്പരമെറ്റു വാങ്ങുന്നു ഭക്തി .
മണ്ണിനെ താങ്ങും
ഉര്‍വ്വരതയുടെ കൈ
അമ്മ സ്നേഹം .
മംഗലം കഴിഞ്ഞതെയുള്ളൂ
ഇനി വെള്ളം കുടിക്കാന്‍
ജീവിത മുഹുര്‍ത്തങ്ങള്‍ ബാക്കി.
പുകയുന്ന മനവും
ഭക്തിയാല്‍ വേവുന്ന
പൊങ്കാലകലവും
ജീവിതം ഉരുട്ടാന്‍ പഠിപ്പിച്ചു
വിശപ്പെന്ന
പഠപുസ്തകത്തില്‍ നിന്നും
ലോകം തലയിലേറ്റുന്നു പന്തുകള്‍
ജീവിത പന്തയം തീര്‍ക്കാന്‍
ഗ്രമീണയുടെ ദുഃഖം.
തിര തീര്‍ത്തു ചാകര
കരയില്‍ വസന്തം
വേദനയാല്‍ പുളയും ജീവനുകള്‍
സ്വയം ബാല്യത്തിലെക്കല്ല
വിശപ്പിന്‍ കുമളകള്‍ തീര്‍ക്കുന്നു
ജീവിത വഴികള്‍.
അന്ധിവാനം ചുവന്നില്ല
അന്ധനാക്കും ലഹരിയുമായി
ഈ യാത്രാവസാനം ഷാപ്പില്‍ ....
കൊമ്പിനും കാലിനും
നടുവില്‍ തോട്ടിയുമായി
ആന ചോറു കൊലചോറു
Comments
മനോഹരമായ കവിതകൾ
ശുഭാശംസകൾ......