നേട്ടമെന്ത് ഗസൽ പരിഭാഷ
നേട്ടമെന്ത്
ഇതുപോൽ വേർപിരിയലുകളുടെ
കാലം എപ്പോഴൊക്കെ ആണ് വരിക
നിന്നെയല്ലാതെ മറ്റുള്ളവയൊക്കെ
എന്നോർമ്മയിൽ തെളിയുന്നുവല്ലോ
ഉണർന്നിരിക്കും കണ്ണുകളിൽ
കാണുന്നുണ്ട് ലോകം മൊത്തം
കിനാവുകൾ എന്താണോ അവ
എല്ലാ രാവുകളിലും വരുന്നുണ്ട്
ഇപ്പോൾ ശക്തി ക്ഷയിച്ചു ഇല്ലായെങ്കിൽ
എന്നെ വിളിക്കുമായിരുന്നോ കാട്ടിൽ നിന്നും
കടലാസു വഞ്ചിയാൽ പുഴ കടന്നു
നോക്കുക എനിക്ക് എന്തെന്തു
നേട്ടം വരുവാനുള്ളത്
രചന ശഹർയാർ ( പാകിസ്ഥാനി)
പരിഭാഷ ജീ ആർ കവിയൂർ
20 02 2022
Comments