തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ

തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ


തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ
തൃക്കൺ പാർത്തനുഗ്രഹിക്കേണമേ 
തൃപ്പാദങ്ങളിൽ ദശപുഷ്പങ്ങളർപ്പിക്കുന്നേൻ
ത്രിദോഷങ്ങളകറ്റി കാത്തുകൊള്ളേണമേ  

പാർവണ ദ്യുതി പകരും ശങ്കര 
പാർവതി സമേതനായി വാഴും 
പതിത പാവന പാർത്തുകൊള്ളണേ ഈശ്വരാ  പാവ ദോഷങ്ങളകറ്റുവോനെ ശിവശങ്കരാ 

തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ
തൃക്കൺ പാർത്തനുഗ്രഹിക്കേണമേ (2)

ത്രേതായുഗ കാലേ ശ്രീരാമസ്വാമിയാൽ പ്രതിഷ്ഠിച്ചു പൂജിച്ചിതു ശിവശങ്കരനെ
ധരയൂണരും ധനുമാസത്തിലല്ലോ 
ധരനുത്സവകാല മതു ഭഗവാനേ 

തൃക്കവിയൂരപ്പാ ശ്രീ മഹേശ്വരാ
തൃക്കൺ പാർത്തനുഗ്രഹിക്കേണമേ  (2)

ജീ ആർ കവിയൂർ
17 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “