അഭിലാഷങ്ങൾ
അഭിലാഷങ്ങൾ
അഭിലാഷങ്ങളുടെ സീമ വേണം
ഓരോ കാര്യവും മനസ്സിന്റെ താക്കണം
ഇതു് എന്തേ ആവിശ്യമാണോ?
ജീവിതമേ ജയ പരാജയങ്ങൾ വേണമോ?
ചിറക് ഉണ്ടെങ്കിൽ പറക്കുവാൻ ആഗ്രഹിക്കും ചക്രവാള :
സീമകളും താണ്ടി ഉയരത്തിലെത്താൻ സംശയമില്ല..
ചില പക്ഷികൾ പിന്നിലാക്കപ്പെട്ടിട്ടുണ്ട് അവരേയും ...
നോക്കുകയും വേണം എല്ലാ പ്രാവശ്യവും നിനക്കായി
കാത്തിരിക്കണമെന്നതു അത്യാവശ്യമാണോ?
എവിടെയാണു നീ ? ഏതു ഉത്സവ തിമിർപ്പിലാണ് ?
ജയത്തിന്റെ കൂടെയാണു നീ ലഹരി ആസ്വദിച്ച് .
എന്നെ അറിയുക ഇത്രയ്ക്ക് വേണ്ട കുറച്ചു ..
വെളിച്ചവും തെളിച്ചവും ആവിശ്യമാണ്
വിറച്ചു വേച്ചു പോകുന്ന ചുവടുകൾ ആവിശ്യമുണ്ടോ ?
ജീവിതമൊന്നേ ഉള്ളെന്നു കരുതുക.
ഒന്നും കിട്ടിയതല്ല നേടിയെടുത്തതാണ് ..
കൈകളുടെ രേഖകൾ നാം ചോദിച്ചിട്ടല്ല വിയർപ്പും ...
രക്തവും കൊണ്ട് സ്വയം ശ്രമിച്ചുണ്ടാക്കിയതാണ്..
ആകാശത്തോളം നീ എത്തി ചേർന്നാലും കാൽ ചുവട്ടിൽ .
ഭൂമിദേവിതൻ മണ്ണുണ്ടെന്നറിയുക.
അഭിലാഷങ്ങളുടെ സീമ തന്നെ വേണം മർത്ത്യ നിൽ..
ഓരോ പ്രാവശ്യവും മനസ്സ് പറഞ്ഞ നന്മ
കേൾക്കേണ്ടാ യോ ?
ജീ ആർ കവിയൂർ
23 02 2022
Comments