സംഘർഷം
സംഘര്‍ഷം
ഒരു ക്ഷണത്തിൻ പരാജയത്താൽ
ജീവിതമവസാനമാകണമെന്നില്ല
ചെയ്യാനാവാത്ത ഒന്നുമേയില്ലല്ലോ
ഈ സംസാരത്തിലാകവേ
മനസ്സ് വിചിലിതമാകുമെങ്കിൽ
അല്പം കാത്തിരിക്കുകയെല്ലാം ശാന്തമാകും
വഴി തെറ്റിയ ചിന്തകൾക്കു തിരികെ
വഴികാട്ടി കൊടുക്കും
വിഫലമാകുന്നു ശ്രമങ്ങളൊക്കെ
എന്നാൽ മനുഷ്യൻ തോൽക്കുകയില്ല
പ്രയത്നത്താൽ മാറ്റിയെടുക്കാമല്ലാതെ ഒന്നുമില്ലല്ലോ ലോകത്ത്
ഈ ഭൂവിൽ മൊത്തം ശത്രുവായിയിരുന്നാലും
സ്വയം ഉള്ളിലേക്ക് നോക്കുക മിത്രത്തെ ദർശിക്കാം
നീയൊരു ഭീരുവല്ല സംഘർഷങ്ങളിൽ നിന്നും ഭയന്ന് അകലിൻ
വരിക മിച്ചമുള്ള ദിനങ്ങൾ വീണ്ടും ജീവിപ്പിച്ച് എടുക്കാം
വിഗഹവും വിശാലവുമായ സമൂഹത്തിനെ ആശ്രയിക്കേണ്ടതില്ല
ഒറ്റയ്ക്ക് തന്നെ പറക്കുക എന്തിനു മറ്റുള്ളതിനെ അയക്കണം
ബന്ധങ്ങൾ ചിന്നിച്ചിതറി മാറിയാലും
വിടേണ്ട സംഘർഷം ഒരിക്കലും
ഇങ്ങനെ ഉണ്ടാവുമോ ഈ സംസാരസാഗരത്തിൽ
ഭേദിക്കാനാവാത്തതൊന്നും നിന്നാൽ
കഴിയാത്തത് ഒന്നുമില്ല നേരിടുക എല്ലാം സംഘർഷത്തിലുടെ
ജീ ആർ കവിയൂർ
26 02 2022
Comments