ഓർമ്മകളിൽ നീ (ഗസൽ)

ഓർമ്മകളിൽ നീ (ഗസൽ)

ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു
 ഓമലേ ഇന്നും നിൻ പാട്ടുകൾ
 ഓടിയകന്നില്ലേ ബാല്യകൗമാരങ്ങൾ
 ഓളങ്ങൾ തല്ലുന്ന പോലെ

 പറഞ്ഞൊന്നും തീർക്കാതെ ഒരുപാട് കാര്യങ്ങൾ
 പറയാതെ പോയല്ലോ പെണ്ണേ
 പലവുരു ചുണ്ടോളമെത്തിയതെല്ലാം
 പുഞ്ചിരിയായന്നുമാറിയില്ലേ 

 മാനത്ത് വിരിയുന്ന മഴവില്ല് പോലെ നീ
 മേഘം കണ്ടാടും മയിൽപേട പോൽ
 മാൻ തളിരുണ്ണും കുയിൽ പാട്ട് പോലെന്നും
 മതിവരാതെന്നിൽ നീ കുളിരോർമ്മയായ്

 കണ്ടു ഞാനന്നു നിൻ കണ്ണിൻ തിളക്കങ്ങൾ
 കനവിലും നിനവിലും അന്നും ഇന്നും
 കടലാസിൽ പടരുന്നു പ്രിയമാം നിന്നോർമ്മകൾ
 കവിതയായ് മാറുന്നുവെൻ വരികൾ

 ഒരുനോക്കു നിന്നെ കണ്ടിടുവാനായി
 ഉള്ളിലെ മോഹത്തിൻ മുള പൊട്ടവേ
 നിൻ നിഴൽ പോലും കാണാതെ നീറുന്ന
 മനസ്സുമായ് ഞാനിന്നും കേണിടുന്നു

 ഓർമ്മയിലെവിടെയോ മാറ്റൊലി കൊള്ളുന്നു
 ഓമലേ ഇന്നും നിൻ പാട്ടുകൾ
 ഓടിയകന്നില്ലേ  ബാല്യകൗമാരങ്ങൾ
 ഓളങ്ങൾ തല്ലുന്ന പോലെ
ജീ ആർ കവിയൂർ
27 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “