ഗാനം
ഗാനം
അകതാരിൽ ആർത്തു ചിരിക്കും അടക്കാനാവാത്ത രോമാഞ്ചമേ
ആഴങ്ങളിൽ പകരുമാനുഭൂതിയോ
അലയടിക്കും കടലിനു കരയോട്
അകലെ മലയോട് മുട്ടിയുരുമ്മും
മേഘങ്ങളുടെ രാഗ തരംഗമോ
അകലാനാവാത്ത മൗനാനുരാഗമോ
മിഴികളിൽ മൊഴികളിൽ തിളങ്ങും
മഴവിൽ ചന്തമായ് മനസ്സിൽ തെളിയും
ദിവ്യാനുരാഗമേ നീ എവിടെ
ചിറകടിച്ചു പറന്നങ്ങു
നീലക്കുറിഞ്ഞി പൂക്കും
താഴ്‌വാരങ്ങളിലോ
മഞ്ഞുപെയ്യുമാ മരച്ചില്ലകളിൽ
കൊക്കുരുമ്മിയിരിക്കും
കിളികളുടെ മനസ്സിലോ
ഒളിച്ചിരിപ്പു അനുരാഗമേ പ്രണയമേ
ജീ ആർ കവിയൂർ
06 02 2022
Comments