അമ്മേ ശരണം ദേവി ശരണം

അമ്മേ ശരണം ദേവി ശരണം അന്നപൂർണേശ്വരി ആനന്ദദായിനി 
ശരണം ശരണം 

കരമനയാറും കിള്ളിയാറും 
സംഗമിക്കുന്നയിടത്തല്ലോ
ആദിപരാശക്തി
 ആറ്റുകാൽ വാഴുമമ്മ കുടിയിരിക്കുന്നത്  

അമ്മേ ശരണം ദേവീ ശരണം 2
അന്നപൂർണേശ്വരി ആനന്ദദായിനി 
ശരണം ശരണം 

മുല്ലവീട്ടിലെ കാരണവർക്കു നീ കാട്ടിയില്ലേ ബാലികാ രൂപത്തിൽ തവദർശന പുണ്യ ഭാഗ്യം അമ്മേ 
താങ്ങും തണലുമായി നിന്ന്
ഇന്നും എണ്ണിയാലൊടുങ്ങാത്തവർക്കു
ആശിർവാദം നൽകുന്നുവല്ലോ അമ്മേ 

അമ്മേ ശരണം ദേവീ ശരണം 2
അന്നപൂർണേശ്വരി ആനന്ദദായിനി 
ശരണം ശരണം 

ശൂലവും അസിയും ഫലകവും കങ്കാളം 
എന്നിവ ധരിച്ച് ചതുർബാഹുവായ്
വടക്കോട്ട് ദർശനമായിരുന്നു 
അനുഗ്രഹിക്കുന്നു ശ്രീഭദ്രകാളി അമ്മേ 

അമ്മേ ശരണം ദേവീ ശരണം 2
അന്നപൂർണേശ്വരി ആനന്ദദായിനി 
ശരണം ശരണം 

ആറ്റിക്കുറുക്കുന്നു ആത്മദുഃഖങ്ങളെ കുംഭമാസത്തിലെ കാർത്തികനാളിൽ 
ആഗ്രഹ സഫലത്തിനായി 
അവിടുത്തേക്കായി സമർപ്പിക്കുന്നു അമ്മയുടെ നാമത്തിൽ പൊങ്കാല 

അമ്മേ ശരണം ദേവീ ശരണം 2
അന്നപൂർണേശ്വരി ആനന്ദദായിനി 
ശരണം ശരണം 

ജീ ആർ കവിയൂർ
11 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “