ഞാനൊരു പക്ഷിയായിരുന്നുയെങ്കിൽ

ഞാനൊരു പക്ഷിയായിരുന്നുയെങ്കിൽ

ഒരുവേള ഞാനൊരു പറവ യായിരുന്നുവെങ്കിൽ !

എത്രസരളമായിരുന്നേനെ എന്റെ ജീവിതം !

ഞാൻ തന്നെ 
കൊത്തിപ്പെറുക്കി  വിശപ്പടക്കാമായിരുന്നു !

ദാഹം തീർക്കാൻ കുറച്ചു തുള്ളി വെള്ളം
മതിയായിരുന്നു !

ഞാനൊരു പക്ഷിയായിരുന്നുവെങ്കിൽ! 

പുൽക്കൊടി ത്തുമ്പും ചുള്ളി ക്കമ്പും 
കൊണ്ട് വീടു പണി തീർക്കാമായിരുന്നു !

മണിമാളികകളെക്കുറിച്ച് എന്തിനു ചിന്ത
 !
 കൈരേഖ കൊണ്ട് എന്ത് കാര്യം !

സന്തോഷങ്ങൾ നേടിയെടുക്കാൻ ഭാഗ്യങ്ങളൊടു യുദ്ധം ചെയ്യാതെ കഴിയുമായിരുന്നല്ലോ !?

ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ ! 

കടലാസ് പൂവ് കൊണ്ട് എന്തിനാനന്ദിക്കുന്നു !

അനന്തവിഹായസ്സിലേക്ക് പറന്നു പാറാം !

ആരുടേയും അനുവാദത്തിനായി കാത്തു നിൽക്കേണ്ട !

 ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ ! 

ഇല്ലെനിയ്ക്ക്,  മതത്തിന്റെയും 
മതിലുകളുടെയും വിലക്കുകൾ ! 

ആരുമാരാലും മാറ്റിനിർത്തപ്പെടേണ്ടതില്ല !

ഞാനെല്ലാവരുടെയും!
 അവരൊക്കെ എന്റെയും !

എല്ലാമെന്റെ ചിറകിൻ കീഴിൽ എന്നപോലെ 
ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ !

മഹലുകളും കുടിലുകളും തമ്മിൽ വിത്യാസമില്ലാതെ എല്ലാമെന്റെ വീട് പോലെ ആയിരുന്നുവെങ്കിൽ !

ദാരിദ്ര്യത്തിൻ ദൃഷ്ടിയോടെ നോക്കുക !

 ഇല്ലായിരുന്നു 
ധനവാൻെറ  ധാർഷ്ട്യം വേണ്ടായിരുന്നു !

എല്ലാവരും എന്നെ പോലെയും 
എന്നെപ്പോലെ എല്ലാവരുംആയിരുന്നുവെങ്കിൽ !

 ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ !

സ്ഥിതിയിതായിരുന്നുവെങ്കിൽ !

 ധനത്തിൻ ധൈര്യം കാണിയ്ക്കാതെ ഇനിയുമിനിയും വേണമെന്ന് തോന്നലുകൾ ഇല്ലായിരുന്നേനെ !

ആവശ്യങ്ങളുടെ ഭാരം തല ചുമടാക്കേണ്ടി
വരികയില്ലായിരുന്നു ! 

പണത്തിന് പിന്നാലെ പായേണ്ടിയിരുന്നില്ല !

ഞാനൊരു പക്ഷി യായിരുന്നുവെങ്കിൽ !

ഓരോ നിമിഷങ്ങളിലും ആവശ്യങ്ങളുടെ പട്ടിക നീളുകയില്ലായിരുന്നുവല്ലോ ?!

ഒരേ ഒരു സരള ജീവിതമായിരുന്നുവെങ്കിൽ!

 ഒരേ ദിനചര്യകളും കിട്ടാത്തതിനെ കുറിച്ചുള്ള ചിന്തകളും ഇല്ലായിരുന്നുവെങ്കിൽ !

എന്റെ ജീവിതം എന്റെ കയ്യിലുണ്ടായിരുന്നുവെങ്കിൽ

 ! ഒരിക്കലും എന്റെ നിസ്സഹായവസ്ഥകളാൽ
 ഞാൻ ഒരു കളിപ്പാവയാവുകയില്ല !

ഞാനൊരു  പക്ഷിയായിരുന്നുവെങ്കിൽ !

ജീവിതം എത്ര സരളമായേനെ...! 

ജി ആർ കവിയൂർ 
15 02 2022


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “