കിരണങ്ങൾ

കിരണങ്ങൾ

ഇത്ര അന്ധകാരമായ് തോന്നി 
ഇനി രാവ് മായുകയില്ലയോ 
എന്നൊരു സന്ദേഹം , 
പകലോൻ വരുമെന്ന് തോന്നിയില്ല മാലോകരെല്ലാം നിദ്രയിലാണ്ടിരുന്നു 
നിമിഷങ്ങളോളമെന്നെ 
മിഥ്യയിലാഴ്ത്തിയല്ലോ
തിമിരങ്ങളുടെ പാട മാറ്റി കൊണ്ട്
ചക്രവാളം ചുവന്നു തുടിത്തു
ഉഷാകിരണങ്ങൾമെല്ലെ 
പ്രകാശം ചൊരിഞ്ഞു
അന്ധകാരത്തിൻ മേലെ
വിജയ കിരണങ്ങൾ ജയിച്ചു
ദിവാകരനുദിച്ചുയർന്നു 
ജീവന്റെ കാര്യങ്ങൾ വളരെ ലളിതം
വീണ്ടും പുതിയ പ്രഭാതം 
എത്ര ഇരുളാർന്നരാവിന്റെ അവസാനമായി
കണ്മഷിയെക്കാളും കറുത്ത രാവെങ്കിലും
പാൽപുഞ്ചിരി തൂക്കി വന്നെത്തി പകൽ
നിരാശ അതിൻ ചരണസീമകൾക്കും
അപ്പുറത്താണെങ്കിലും  ഉടഞ്ഞു 
തകരുംമുന്പേ ഒന്നു ഉള്ളിലേക്ക് നോക്കുക
ഒരു കിരണം ഉണ്ടാവും ഒന്നു ശ്രമിച്ചു നോക്കുക
കണ്ടെത്താനുള്ള ശ്രമം നടത്തുമല്ലോ
വിജയിച്ചില്ലയെങ്കിലും സാരമില്ല വീഴ്ചയിൽ
നിന്നും എഴുന്നേൽക്കാമല്ലോ
നിശ്ചദൃടത ഉണ്ടെങ്കിൽ എല്ലാം തരണം ചെയ്യാം
പുതിയ കിരണങ്ങൾ ഉണ്ടാവും ഉണരുക ഉയരുക വിജയകിരണങ്ങൾ വരും 

ജീ ആർ കവിയൂർ
18 02 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “