ഋതു ഭാവങ്ങൾ
ഋതു ഭാവങ്ങൾ
ഋതു പഞ്ചമിനാളിലായി
തളിർത്തു തുടങ്ങി ചില്ലകൾ
മനസ്സു വിരിഞ്ഞു ചിന്തകളാൽ ഞാനെന്നഭാവത്തെ കുറിച്ച്
അല്പം തിരിച്ചറിവിന്റെ പാതകൾ
തെളിയുന്ന പോലെ
സംസാരത്തിലെ സുഖദുഃഖങ്ങൾ
അതിജീവനം തേടുമ്പോൾ
പ്രകൃതിയുടെ ഭാവമാറ്റങ്ങൾ
ഗ്രഹിക്കുവാൻ തുടങ്ങുമ്പോൾ
അറിയുന്നു ബിന്ദുവിൽ നിന്ന്
ബിന്ദുവിലേക്ക് ആത്മപരമാത്മ
ലയനത്തിൻ വഴികൾ തെളിയുന്നു
ഞാനെന്ന അഹം ബോധം ഇല്ലാതെ
ഞാനെന്ന ഭാവത്തിലേക്ക് തിരിയുന്നു
ജീ ആർ കവിയൂർ
05 02 2022
Comments