കർത്താവേ

കാണുന്ന കണ്ണിനും കേൾക്കുന്ന കാതിനും
വീണ്ണിലും മണ്ണിലും നിറഞ്ഞവനേ
ഏഴകളാകുന്ന ഞങ്ങൾക്ക്നീയേകും
സ്നേഹത്തിന്നാഴം ഞാനറിഞ്ഞിടുന്നു (കാണുന്ന )

പാപികൾ ഞങ്ങൾക്കായ് നീയേറ്റുവാങ്ങിയ
ദുരിതങ്ങളേറെ എന്നറിയുന്നുഞാൻ (2)
നീയെനിക്കേകിയകാരുണ്യമോർക്കുകിൽ
പാടാതിരിക്കുവാനാവില്ല നാഥാ (2)(കാണുന്ന )

കരുണനിറഞ്ഞൊരു സൽപിതാവേ നീ
കാൽവരിക്കുന്നിലെ യാഗമായി (2)
കർത്താവേ പാപിയാം സുതരിവർ ചെയ്തൊരു
കുറ്റങ്ങളൊക്കെ പൊറുക്കണമേ (2)(കാണുന്ന)

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “