നീലനിലാവിൻ (ഗസൽ)
നീലനിലാവിൻ (ഗസൽ)
നീലനിലാവിൻ
ചോട്ടിൽ നിൽക്കുമ്പോൾ
നീർമിഴി തുളുമ്പി
നിന്നോർമകളാൽ
അന്നു നമ്മൾ പറഞ്ഞ കഥകൾ
കണ്ണുംകണ്ണും തമ്മിലല്ലോ
മൗനാനുരാഗങ്ങളോക്കെ
മനസ്സിന്റെ ചിമിഴിൽ നിറഞ്ഞുനിന്നു
നീലനിലാവിൻ
ചോട്ടിൽ നിൽക്കുമ്പോൾ
നീർമിഴി തുളുമ്പി
നിന്നോർമകളാൽ
ഇന്ന് അതൊക്കെ
എൻ വിരൽതുമ്പിലൂടെ
നെഞ്ചേറ്റും കവിതകളായല്ലോ
എല്ലാം നിന്നെക്കുറിച്ചു മാത്രമായി
നീലനിലാവിൻ
ചോട്ടിൽ നിൽക്കുമ്പോൾ
നീർമിഴി തുളുമ്പി
നിന്നോർമകളാൽ
ജീ ആർ കവിയൂർ
11 02 2022
Comments